Saturday, January 21, 2012

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ 2010ല്‍ അമേരിക്കയില്‍ ചെലവിട്ടത് 2.86 ലക്ഷം കോടി ഡോളര്‍

2010ല്‍ അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ശരാശരി രണ്ട് ലക്ഷം രൂപ വീതം താമസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ഇതേവര്‍ഷം ഷോപ്പിംഗിനായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ 2.86 ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി അമേരിക്കയെ മാറ്റാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ഈ മൂന്ന് രാജ്യങ്ങള്‍ പോലെ ധ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ നിന്നും വിനോദസഞ്ചാരികള്‍ എത്തുന്നത് സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസനിയമങ്ങള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫ്‌ളോറിഡയിലെ ഡിസ്‌നി ലാന്‍ഡില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 2010ല്‍ ഏകദേശം 15 ലക്ഷം കോടി ഡോളര്‍ വിനോദസഞ്ചാര മേഖലയില്‍ എത്തുന്നുണ്ടെന്നും അതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 2010ല്‍ ആറുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തിയത്. 2003നെ അപേക്ഷിച്ച് 139 ശതമാനം വര്‍ധനവാണ് 2010ല്‍ ഉണ്ടായത്. 2016 ആകുമ്പോഴേക്കും നിലവിലുള്ളതില്‍ അമ്പത് ശതമാനം അധികം ഇന്ത്യക്കാര്‍ അമേരിക്കയില്‍ വിനോദസഞ്ചാരത്തിനായി എത്തിച്ചേരുമെന്നാണ് കണക്കു കൂട്ടല്‍. ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ നിന്നും ബ്രസീലില്‍ നിന്നും യഥാക്രമം 135 ശതമാനവും 274 ശതമാനവും വീതമാനവും വീതം അധിക വിനോദസഞ്ചാരികളാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.

janayugom 210112

1 comment:

  1. 2010ല്‍ അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ശരാശരി രണ്ട് ലക്ഷം രൂപ വീതം താമസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ഇതേവര്‍ഷം ഷോപ്പിംഗിനായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ 2.86 ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി അമേരിക്കയെ മാറ്റാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു.

    ReplyDelete