Sunday, January 22, 2012

സ്‌കൂളുകളുടെ വില്‍പ്പന; സമഗ്ര അന്വേഷണം നടത്തണം: എ ഐ എസ് എഫ്

സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പ് അറിയാതെ സ്‌കൂളുകള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപും പ്രസിഡന്റ് എന്‍ അരുണും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഗ്രാന്റും സഹായങ്ങളും കൈപ്പറ്റുന്ന എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെ കച്ചവടവസ്തുവാക്കുന്ന മാനേജ്‌മെന്റുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധ്യാപകനിയമനത്തിലൂടെ ലക്ഷക്കണക്കിന് രൂപ കൊഴവാങ്ങുന്നതിനുവേണ്ടിയാണ് ഈ നിയമവിരുദ്ധ കച്ചവടം. ഇത് വിദ്യാര്‍ഥിസമൂഹത്തെയും വിദ്യാഭ്യാസമേഖലയോടുമുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസവകുപ്പിലെ ഉന്നതരായ ആളുകളുടെ ഒത്താശയും സഹായവും സ്‌കൂള്‍ വില്‍പ്പനയ്ക്ക് പിന്നിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വില്‍പ്പന നടത്തിയ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ച് അധ്യാപകനിയമനം നടത്തിയത് ഇതിന് തെളിവാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടവല്‍ക്കരിക്കുന്ന മാനേജ്‌മെന്റുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇപ്പോള്‍ വില്‍പ്പന നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സ്‌കൂളുകളുടെ വില്‍പ്പനക്കെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് എ ഐ എസ് എഫ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

janayugom 220112

1 comment:

  1. സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പ് അറിയാതെ സ്‌കൂളുകള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപും പ്രസിഡന്റ് എന്‍ അരുണും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഗ്രാന്റും സഹായങ്ങളും കൈപ്പറ്റുന്ന എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെ കച്ചവടവസ്തുവാക്കുന്ന മാനേജ്‌മെന്റുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

    ReplyDelete