Friday, January 20, 2012

മാറാട് അന്വേഷണസംഘം തലവനെ മാറ്റിയത് പിന്‍വലിക്കണം സിപിഐഎം

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഡാലോചന അന്വേഷിച്ച പ്രത്യേകഅന്വേഷണസംഘം തലവന്‍ സി എം പ്രദീപ്കുമാറിനെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും സംസ്ഥാനകമ്മറ്റിയംഗം എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലീഗിന്റെ താല്‍പര്യത്തിനു വിരുദ്ധമായി നീങ്ങിയതാണ് നടപടിക്ക് കാരണം. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതിനു പിന്നില്‍ . നരിക്കാട്ടേരിയില്‍ അഞ്ചുലീഗുപ്രവര്‍ത്തകര്‍ മരിക്കാനിടയായ സ്ഫോടനത്തെക്കുറിച്ചന്വേഷിച്ചതും പ്രദീപ്കുമാറാണ്. ലീഗ് തീവ്രവാദവും വര്‍ഗീയബന്ധവും ഈ രണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ കഴിഞ്ഞു. ലീഗിന്റെ ഈ നടപടി വര്‍ഗീയതീവ്രവാദം പ്രോല്‍സാഹിപ്പിക്കുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

2 comments:

  1. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഡാലോചന അന്വേഷിച്ച പ്രത്യേകഅന്വേഷണസംഘം തലവന്‍ സി എം പ്രദീപ്കുമാറിനെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും സംസ്ഥാനകമ്മറ്റിയംഗം എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവനെയടക്കം സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ എസ് പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ മുന്‍ സര്‍ക്കാരാണ് നിയമിച്ചത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം കോഴിക്കോട് ജില്ലാകമ്മറ്റി രംഗത്തുവന്നിരുന്നു. മുസ്ലീം ലീഗിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തെ സ്ഥലം മാറ്റിയതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും മുന്‍ മന്ത്രി എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

    ReplyDelete