Sunday, January 22, 2012
തെന്മലയ്ക്ക് ശലഭശോഭയേകി കാര്വര്ണത്തുമ്പി
പുനലൂര്‍ : ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന "കാര്വര്ണത്തുമ്പി" യെ (ലെസ്സര്‍ ബ്ലൂവിങ് ഡ്രാഗണ്‍ ഫ്ളൈ) തെന്മലയിലെ ചിത്രശലഭ സഫാരി പാര്‍ക്കിനടുത്തുള്ള വനത്തില്‍ കണ്ടെത്തി. ചിത്രശലഭത്തെപ്പോലെ വര്‍ണഭംഗിയേറിയ തുമ്പിയെ പക്ഷി-പ്രകൃതി നിരീക്ഷകരായ സി സുശാന്ത്, എം എസ് അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 14ന് കണ്ടെത്തിയത്. ഇവയുടെ ചിത്രവും സംഘം പകര്‍ത്തി.
ചിത്രത്തുമ്പി (ഓണത്തുമ്പി)യുടെ വര്‍ഗത്തില്‍പ്പെട്ടതാണ് കരിനീലത്തുമ്പിയെന്നു കൂടി വിളിപ്പേരുള്ള ലെസ്സര്‍ ബ്ലൂവിങ്. വലിപ്പം കുറഞ്ഞ ഇനത്തില്‍പെട്ട തുമ്പിയുടെ കറുപ്പില്‍ നീല കലര്‍ന്ന ലോഹവര്ണമുള്ള തിളക്കമാര്‍ന്ന ചിറകുകളാണ് അഴക് കൂട്ടുന്നത്. പുല്‍നാമ്പുകളിലും ചെറിയ ചെടിത്തലപ്പിലുമാണ് ഇവയുടെ വിശ്രമം. ആണ്തുമ്പിയേക്കാള് വേഗത്തില്‍ പാറിപ്പറക്കുന്നത് പെണ്തുമ്പിയാണ്. വായുവില്‍ ഏറെനേരം പറന്ന് മെല്ലെ ഒഴുകിനീങ്ങുന്നതാണ് ആണ്‍തുമ്പികളുടെ രീതി. ഓണത്തുമ്പികളെപ്പോലെ കൂട്ടത്തോടെ പറന്നുല്ലസിക്കുന്ന കാര്വര്ണത്തുമ്പികളെക്കുറിച്ച് എവിടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. മഞ്ഞുകാലത്ത് ഇവയുടെ സാന്നിധ്യമുണ്ടായതോടെ കാര്വര്ണത്തുമ്പികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇക്കാലയളവില്‍ നടത്തിയാല്‍ പ്രയോജനപ്രദമാകുമെന്ന പ്രതീക്ഷയാണ് സുശാന്തിനുള്ളത്.
ഇന്ത്യയിലെ തുമ്പികള്‍ എന്ന പേരില്‍ തുമ്പിവര്ഗത്തെക്കുറിച്ച് സമഗ്രപഠനം നടത്തി പുസ്തകം തയ്യാറാക്കിയിട്ടുള്ള കെ എ സുബ്രഹ്മണ്യനും ദക്ഷിണേന്ത്യയില്‍ ലെസ്സര്‍ ബ്ലൂവിങ് തുമ്പികളുടെ സാന്നിധ്യം അത്യപൂര്‍വമാണെന്ന് വ്യക്തമാക്കുന്നു. ശ്രീലങ്ക, ഇന്ത്യയുടെ കിഴക്കന്‍പ്രദേശങ്ങള്‍ , മലേഷ്യ, സുമാത്ര, ജാവ, ബോര്‍നിയോ എന്നിവിടങ്ങളില്‍ കാര്വര്ണത്തുമ്പികളുടെ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ അത്യപൂര്‍വ ഇനം വര്ണശലഭങ്ങളുടെ പറുദീസയാണ് തെന്മലക്കാടുകള് . സുശാന്തിന്റെയും അഖിലിന്റേയും നേതൃത്വത്തില്‍ തെന്മല വനമേഖലയില്‍ നടത്തിയ നിരീക്ഷണത്തില്‍ അമ്പതില്‍പ്പരം വലിയ തുമ്പി ഇനങ്ങളെയും ഈര്‍ക്കില്‍ തുമ്പികളെന്ന സൂചിവാലന്‍ തുമ്പികളെയും കണ്ടെത്തി ചിത്രങ്ങളും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
(അരുണ്‍ മണിയാര്‍)
deshabhimani 220112
Subscribe to:
Post Comments (Atom)

ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന "കാര്വര്ണത്തുമ്പി" യെ (ലെസ്സര്‍ ബ്ലൂവിങ് ഡ്രാഗണ്‍ ഫ്ളൈ) തെന്മലയിലെ ചിത്രശലഭ സഫാരി പാര്‍ക്കിനടുത്തുള്ള വനത്തില്‍ കണ്ടെത്തി. ചിത്രശലഭത്തെപ്പോലെ വര്‍ണഭംഗിയേറിയ തുമ്പിയെ പക്ഷി-പ്രകൃതി നിരീക്ഷകരായ സി സുശാന്ത്, എം എസ് അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 14ന് കണ്ടെത്തിയത്. ഇവയുടെ ചിത്രവും സംഘം പകര്‍ത്തി.
ReplyDelete