ആത്മഹത്യാശ്രമത്തിന് ശിക്ഷ നല്‍കുന്ന നിയമത്തിലെ 309-ാം വകുപ്പ് റദ്ദാക്കണമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ. റോയ് എബ്രഹാം കള്ളിവയലില്‍ ആവശ്യപ്പെട്ടു. സൈക്യാട്രിക് സൊസൈറ്റിയുടെ 64-ാം ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ 80 ശതമാനംപേരും മാനസികപ്രശ്നങ്ങള്‍ ഉള്ളവരാണ്. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതിനുപകരം തടവുശിക്ഷയോ, പിഴയോ അഥവാ രണ്ടുംകൂടിയോ നല്‍കുന്ന ശിക്ഷാനിയമം മനുഷ്യത്വരഹിതമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഗുരുതരമായ 10 രോഗങ്ങളില്‍ അഞ്ചെണ്ണം മാനസികരോഗമാണ്. ജനകീയ പങ്കാളിത്തത്തോടെ വിവിധ ശ്രേണിയിലുള്ളവരെ പങ്കെടുപ്പിച്ച് മാനസികാരോഗ്യപദ്ധതി എല്ലാ തലങ്ങളിലും എത്തിക്കാന്‍ സൊസൈറ്റി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലു ദിവസത്തെ സമ്മേളനത്തില്‍ വിദേശ പ്രതിനിധികളടക്കം മൂവായിരത്തിലധികം മാനസികരോഗവിദഗ്ധര്‍ പങ്കെടുത്തു.
deshabhimani 230112

ReplyDelete