പണം നിറയ്ക്കല്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുന്നത് സുരക്ഷാ കാരണങ്ങളാലാണെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ , 700 എടിഎമ്മുള്ള സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) സ്വന്തമായാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നത്. സുരക്ഷാ പ്രശ്നം രൂക്ഷമായ മുംബൈപോലുള്ള നഗരങ്ങളിലൊഴികെ എടിഎം സ്വന്തമായി നടത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എസ്ബിഐ മാനേജ്മെന്റ് ചെവിക്കൊണ്ടില്ല. എടിഎമ്മിനുമാത്രമായി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആ നിര്‍ദേശവും മനേജ്മെന്റ് തള്ളി.
തുടക്കത്തില്‍ എസ്ബിഐ നേരിട്ടുതന്നെയാണ് എടിഎമ്മുകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ , സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായി പിന്മാറുകയായിരുന്നു. എടിഎമ്മുകള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിച്ചത് എസ്ബിഐ യുടെ വിശ്വാസ്യതയെയും ബാധിക്കുന്നു. പുതുതലമുറയില്പ്പെട്ടവ അടക്കം പല ബാങ്കുകളുടെയും കരാര്‍ ഒരേ ഏജന്‍സിക്കാണ്. പുതിയ നോട്ടുകള്‍ മാത്രമേ എടിഎമ്മില്‍ നിറയ്ക്കാവൂ എന്നാണ് എസ്ബിഐ മാനേജ്മെന്റിന്റെ നിബന്ധന. എന്നാല്‍ , സ്വകാര്യ ഏജന്‍സികള്‍ ഇത് പാലിക്കാത്തതിനാല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പഴയ നോട്ട് ലഭിക്കുന്നത് പതിവാണ്. എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിച്ച സംഭവങ്ങളും കേരളത്തിലുണ്ട്. എന്നാല്‍ , പൊല്ലാപ്പ് ഭയന്ന് ആരും പരാതിപ്പെടാറില്ല. പല എടിഎമ്മിലും യഥാസമയം പണം നിറയ്ക്കുന്നില്ലെന്ന് പരാതിയുണ്ട്. മുവാറ്റുപുഴയിലെ ഒരു എടിഎമ്മില്‍ നോട്ട് നിറയ്ക്കുന്നതിലെ അലംഭാവം ചൂണ്ടിക്കാട്ടി രേഖാമൂലംതന്നെ പരാതി കിട്ടിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ എസ്ബിഐ ഉന്നതര്‍ നിസ്സഹായരാണ്.
ഇതിനിടെ, കസ്റ്റമര്‍ കെയര്‍ പോയിന്റുകള്‍ക്ക് അനുമതി നല്‍കിയുള്ള പണമിടപാട് സ്വകാര്യവല്‍ക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ശാഖയിലെ ബാങ്കിങ് സമയം കുറച്ചു. രാത്രി എട്ടുവരെയായിരുന്ന ബാങ്കിങ് സമയം വൈകിട്ട് നാലുവരെയാക്കി പരിമിതപ്പെടുത്തി. ബോര്‍ഡില്‍ പ്രവര്‍ത്തനസമയം രാത്രി എട്ടുവരെ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ , സാങ്കേതിക കാരണങ്ങളാല്‍ വൈകിട്ട് നാലിന് ഇടപാട് നിര്‍ത്തും എന്ന അറിയിപ്പാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യസ്ഥാപനം കണ്ണൂരില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ പോയിന്റ് തുടങ്ങാനുള്ള നീക്കത്തിലാണ്. ഇതിന് വഴിയൊരുക്കാനാണ് പ്രവര്‍ത്തനസമയം പരിമിതപ്പെടുത്തിയതെന്നാണ് ആക്ഷേപം.
(ആര് സാംബന്)
deshabhimani 210112
എടിഎമ്മില്‍ പണം നിറയ്ക്കാനുള്ള ചുമതല സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതിലൂടെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) പ്രതിവര്‍ഷം കോടികള്‍ നഷ്ടമാകുന്നു. എസ്ബിഐ പണമിടപാടുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് എടിഎം സ്വകാര്യവല്ക്കരണംവഴി നഷ്ടപ്പെടുന്ന കോടികളുടെ കണക്ക് പുറത്തുവരുന്നത്. കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് കോമ്പൗണ്ടിലുള്ളവ അടക്കം ബഹുഭൂരിപക്ഷം എടിഎമ്മുകളും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലാണ്. ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സ്വകാര്യ ഏജന്‍സി പ്രതിവര്‍ഷം 1.42 ലക്ഷം രൂപ ഈടാക്കുന്നു. കേരളത്തില്‍ 400 എടിഎമ്മാണ് എസ്ബിഐക്കുള്ളത്. ഇതുപ്രകാരം അഞ്ചുകോടിയിലേറെ രൂപ കേരളത്തില്‍നിന്നുമാത്രം എസ്ബിഐക്ക് ഈ ഇടപാടിലൂടെ നഷ്ടപ്പെടുന്നു.
ReplyDelete