ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ തൊണ്ണൂറുകളുടെ ആരംഭംമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സും (അതിന്റെതന്നെ മറ്റൊരു രൂപമായ ബിജെപിയും) ഉദ്യോഗസ്ഥ മേധാവികളും കോര്‍പ്പറേറ്റുകളും തമ്മില്‍ ഒരു അവിശുദ്ധ സഖ്യം രൂപപ്പെട്ടിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ മുക്കൂട്ടുമുന്നണി നടത്തുന്ന അഴിമതിയിലൂടെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ വന്‍തോതില്‍ സമ്പത്ത് ആര്‍ജിച്ചു. അഴിമതി ഭരണരംഗത്ത് സാര്‍വത്രികമായ ഒന്നായി മാറി. ഇതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് കഴിഞ്ഞത് ഇടതുപക്ഷ പാടികള്ക്കുമാത്രമാണ്. ഇടതുപക്ഷത്തിന്റെ ഈ അഴിമതിവിരുദ്ധ പ്രതിച്ഛായ ഇന്ത്യന്‍ മുതലാളിത്തത്തിന് മറ്റെന്തിനേക്കാളുപരി ഭയം ജനിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ പ്രതിച്ഛായ തകര്‍ക്കേണ്ടത് ഇന്ത്യന്‍ മുതലാളിത്തത്തിന്റെ പ്രധാനപ്പെട്ട കടമയായി മാറി. സിപിഐ (എം) ന്റെ പരമോന്നത നേതാക്കള്‍ അടങ്ങുന്ന ഘടകമാണ് പൊളിറ്റ്ബ്യൂറോ. അതില്‍നിന്ന് ഒരാളെത്തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ അവസരം കിട്ടിയാല്‍ അതുപയോഗപ്പെടുത്തി എല്ലാവരും അഴിമതിക്കാരാണെന്ന് സ്ഥാപിച്ച് അതിലൂടെ സ്വന്തം അധികാരം നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് ഭരണവര്‍ഗം ആസൂത്രണംചെയ്തത്. അതിെന്റ ഇരയായിരുന്നു സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് .
സിപിഐ (എം) നകത്ത് നിലവിലുണ്ടായിരുന്ന വിഭാഗീയതയെ അടക്കം മുതലെടുത്ത് മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി "ലാവ്ലിന്" കേസില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി പിണറായി വിജയന് കേരളത്തിന്റെ വൈദ്യുതിവകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ നടത്തി എന്ന് ആസൂത്രിതമായി പ്രചരിപ്പിക്കാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിഞ്ഞു. ജനകീയാസൂത്രണം, വിദേശഫണ്ടിങ്, എഡിബി ലോണ്‍ എന്നിവയൊക്കെയുമായി ബന്ധപ്പെടുത്തി സംഘടിതമായ പ്രചാരണങ്ങള്‍ നടത്താനും അതില്‍ വിശ്വാസ്യതയുണ്ടാക്കാനുമൊക്കെ ശ്രമങ്ങള്‍ നടന്നിരുന്നു. അതൊന്നും പോരാഞ്ഞിട്ടാണ് സംസ്ഥാനസെക്രട്ടറിയെത്തന്നെ പ്രതിയാക്കി വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യമിട്ട് മാധ്യമങ്ങളും അവരോടൊപ്പം നില്ക്കുന്ന ചിലരും ഭരണവര്‍ഗ്ഗ താല്പര്യങ്ങള്ക്കൊത്ത് നീങ്ങിയത്. സിബിഐപോലും ഒരു ഘട്ടത്തില്‍ ഇതിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
എന്നാലിപ്പോള്‍ പിണറായി വിജയന് സാമ്പത്തിക നേട്ടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും അങ്ങനെ ആരോപിച്ചവര്‍ക്ക് അതൊന്നും തെളിയിക്കാനായിട്ടില്ലെന്നും സിബിഐക്കുതന്നെ കോടതിയില്‍ വെളിപ്പെടുത്തേണ്ടതായി വന്നു. ഇനി പിണറായി വിജയനെതിരായി ആരോപിക്കപ്പെടുന്ന ഏക കുറ്റം ഗൂഢാലോചന മാത്രമാണ്. ഈ കരാര്‍ തുടങ്ങിവെച്ചത് ജി കാര്ത്തികേയന് എന്ന കോണ്‍ഗ്രസ് നേതാവ് വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. അദ്ദേഹം പ്രതിയല്ലാതിരിക്കെ കരാര്‍ തുടരുകമാത്രം ചെയ്ത പിണറായി വിജയന് കുറ്റവാളിയാകുന്നതെങ്ങനെ എന്നതിന് സിബിഐ കോടതിയില്‍ ഉത്തരം പറയേണ്ടിവരും. ഇതില്‍ കൗതുകകരമായ കാര്യം സിബിഐ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിട്ടും അത് കാണാന്‍ കുത്തക പത്രങ്ങള്‍ തയ്യാറായില്ല എന്നതാണ്. അവരുടെ വായനക്കാര്ക്കിപ്പോഴും പിണറായി വിജയന് "കോടികള്‍ വെട്ടിച്ച" അഴിമതിക്കാരനാണ്. അത് അവരുടെ ബോധത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് തിരുത്തപ്പെടേണ്ടത് ചരിത്രത്തിനോട് നീതിചെയ്യുന്നതിന് ആവശ്യമാണ്. ആ കടമ നിര്‍വഹിക്കുകയാണ് "ഇനിയെന്ത് ലാവ്ലിന്" എന്ന കൃതിയിലൂടെ ഡോ. തോമസ് ഐസക് ചെയ്തിരിക്കുന്നത്. ധൃതിപിടിച്ച് ചെയ്തതിെന്റ ഭാഗമായുണ്ടായ ചില നോട്ടപ്പിശകുകള്‍ സംഭവിച്ചുപോയിട്ടുണ്ട്. അതുകൂടെ തിരുത്തി നിരവധി പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടേണ്ട ഒരു പുസ്തകമാണിത്. കാരണം മനോരമയും മാതൃഭൂമിയുമൊക്കെ അടിച്ചുകയറ്റിയിട്ടുള്ള വിഷമിറക്കാന്‍ ഇനിയും നിരവധി പതിപ്പുകള്‍ വേണ്ടിവരും.
കെ എ വേണുഗോപാലന്‍ chintha 150112

ReplyDelete