Sunday, January 22, 2012

യുപിയില്‍ രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാണിച്ചവര്‍ക്ക് മര്‍ദനം

സൊന്‍ബദ്ര: യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത രണ്ടു യുവാക്കള്‍ക്ക് മര്‍ദനം. ഇവരില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു.

ഗോത്രമേഖലയായ ദുധിയില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അഴിമതിക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ കരിങ്കൊടി കാണിച്ചത്. സംഭവം നടന്ന് കുറച്ച് സമയത്തിനുള്ളില്‍ റാലിക്കെത്തിയ ചിലര്‍ ഇവരെ മര്‍ദിച്ചു. അറസ്റ്റിലായ അജയ്കുമാര്‍ സിങ് ബാബ രാംദേവിന്റെ അനുയായിയാണെന്നു പറയപ്പെടുന്നു.

വ്യാഴാഴ്ച ബന്ദയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഒരു സംഘം ചെറുപ്പക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

deshabhimani 220112

1 comment:

  1. യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത രണ്ടു യുവാക്കള്‍ക്ക് മര്‍ദനം. ഇവരില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു.

    ReplyDelete