അഡൂര്‍ : ബിജെപിയുടെ കീഴിലുള്ള മഹിളാസമാജം അങ്കണവാടി കുട്ടികളെ പെരുവഴിയിലാക്കി. ദേലംപാടി പഞ്ചായത്തിലെ അഡൂരില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ പിഞ്ചുകുട്ടികളെയാണ് സമാജം പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ നിന്നും പുറത്താക്കി ഏറെനേരം പൊരിവെയിലില്‍ നിര്‍ത്തിയത്. കത്തുന്ന വെയിലില്‍ തളര്‍ന്നുവീണ കുട്ടികളെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അങ്കണവാടിയിലെ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ജില്ലാ പഞ്ചായത്തംഗം പ്രമീളാ സി നായ്ക്കിന്റെ നേതൃത്വത്തിലായിരുന്ന അതിക്രമം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം മഹിളാ സമാജത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള കോടതി ഉത്തരവിന്റെ മറവിലാണ് കുരുന്നുകളോട് അതിക്രമം കാട്ടിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാന്റ് ഉപയോഗിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചത്. ആദ്യകാലത്ത് ബാലവാടിയുടെ നടത്തിപ്പ് മേല്‍നോട്ടം മഹിളാസമാജത്തിനായിരുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിന് കൈമാറുകയായിരുന്നു. പിന്നീട് ദേലംപാടി പഞ്ചായത്ത് പത്തുലക്ഷം രൂപയോളം ചെലവിട്ട് ഘട്ടംഘട്ടമായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി. ഇതിനിടെ പ്രസ്തുത സ്ഥലത്തിന് മഹിളാസമാജം വ്യാജ രേഖയുണ്ടാക്കി. അറ്റകുറ്റപ്പണി നടത്താന്‍ നേതൃത്വം നല്കിയ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ബി ജനാര്‍ദന നായ്ക്ക്, വൈസ് പ്രസിഡന്റ് എ മുസ്തഫ, പഞ്ചായത്തംഗം പി ഇബ്രാഹിം, സെക്രട്ടറി ജയന് എന്നിവര്‍ക്കെതിരെ സമാജം യൂണിറ്റ് ഭാരവാഹികള്‍ കേസ് ഫയല്‍ ചെയ്തു. ജില്ലാ പഞ്ചായത്തംഗവും മഹിളാ മോര്‍ച്ച സംസ്ഥാന ഭാരവാഹിയുമായ പ്രമീള സി നായ്ക്കിന്റെ നേതൃത്വത്തിലായിരുന്നു കേസ് ഫയല്‍ ചെയ്തത്. വിദ്യാഭ്യാസത്തിന് വേണ്ടി സ്വകാര്യവ്യക്തി നല്‍കിയതാണ് പ്രസ്തുത സ്ഥലം. കഴിഞ്ഞ നാലിനാണ് മഹിളാസമാജത്തിന് അനുകൂലമായി കോടതി വിധി വന്നത്.
deshabhimani 210112
ബിജെപിയുടെ കീഴിലുള്ള മഹിളാസമാജം അങ്കണവാടി കുട്ടികളെ പെരുവഴിയിലാക്കി. ദേലംപാടി പഞ്ചായത്തിലെ അഡൂരില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ പിഞ്ചുകുട്ടികളെയാണ് സമാജം പ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ നിന്നും പുറത്താക്കി ഏറെനേരം പൊരിവെയിലില്‍ നിര്‍ത്തിയത്. കത്തുന്ന വെയിലില്‍ തളര്‍ന്നുവീണ കുട്ടികളെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അങ്കണവാടിയിലെ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ജില്ലാ പഞ്ചായത്തംഗം പ്രമീളാ സി നായ്ക്കിന്റെ നേതൃത്വത്തിലായിരുന്ന അതിക്രമം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം മഹിളാ സമാജത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള കോടതി ഉത്തരവിന്റെ മറവിലാണ് കുരുന്നുകളോട് അതിക്രമം കാട്ടിയത്.
ReplyDelete