ജനങ്ങളില്‍നിന്നും ഒറ്റപ്പെടുന്നതിന്റെ ജാള്യം മറയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പാഴ്ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെതുടര്‍ന്ന് പിരിച്ചുവിട്ട താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍നിന്നുള്ള എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും നിയമസഭയിലും പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിനെതുടര്‍ന്നാണ് 19 മുതല്‍ നെടുങ്കണ്ടത്ത് അഖണ്ഡ സത്യഗ്രഹം നടത്തുമെന്ന് സിപിഐ എം 16ന് പ്രഖ്യാപിച്ചത്.
സമരപ്രഖ്യാപനത്തെതുടര്‍ന്നാണ് ജില്ലയിലെ നാല് താലൂക്കുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് അനുവദിച്ച തുക ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്നതിനുള്ള സര്‍ടിഫിക്കറ്റ് നല്‍കുന്നതിന് ചുമതലപ്പെട്ട ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ നിലവിലില്ലാത്തതിനാല്‍ ആയിരങ്ങളുടെ ആനുകൂല്യം നഷ്ടമാകും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന രണ്ട് ജില്ലകളിലൊന്നായ ഇടുക്കിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് ആവശ്യപ്പെട്ട് നടന്ന സമരങ്ങളും പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്നാണ് ഡോ. എം എസ് സ്വാമിനാഥന്‍ കമീഷന്‍ നിലവില്‍ വന്നത്. സ്വാമിനാഥന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ നാമമാത്രമായവ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും ഓരോ ഘടകകക്ഷികളുടെയും പ്രത്യേകം രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി അവയും നടപ്പാക്കാതെ അട്ടിമറിക്കുകയാണ്. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരുടെയും പ്രധാന ഉപതൊഴിലായ ക്ഷീര വികസനത്തിനായി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും തള്ളിക്കളയുകയായിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി കാലിത്തീറ്റ നല്‍കുകയെന്നതായിരുന്നു ഒരു നിര്‍ദേശം.
ജൈവ പച്ചക്കറി ജില്ലയായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ഒരു ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. പച്ചക്കറി വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. തേയിലക്കൊളുന്തിന് ന്യായവില ഉറപ്പാക്കുന്നതിന് ചെറുകിട മേഖലയില്‍ ഫാക്ടറി സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. അടിക്കടി വിലയിടിവ് നേരിടുന്ന ഏലത്തിന് 50 കോടിയുടെ വിലസ്ഥിരതാഫണ്ട് നീക്കിവച്ചെങ്കിലും നടപ്പായില്ല. വയനാട് കഴിഞ്ഞാല്‍ ഏറ്റവും അധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഇടുക്കിയില്‍ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 600 കോടി നീക്കിവയ്ക്കുമെന്ന് പറഞ്ഞെങ്കിലും അതും ജലരേഖയായി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് 240 കോടിയുടെ റോഡ് വികസനത്തിന് നിര്‍ദേശമുണ്ടായി. ഇത് 50 കോടിയായി വെട്ടിച്ചുരുക്കി. ഇതില്‍ 13 കോടി തൊടുപുഴ മണ്ഡലത്തില്‍മാത്രം വിനിയോഗിക്കുകയാണുണ്ടായതെന്നും നേതാക്കള്‍ പറഞ്ഞു.
2008ലെ എല്‍ഡിഎഫ് ഭരണകാലത്ത് ഇടുക്കി പാക്കേജ് പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. നിലവില്‍ ഏതാനും കാര്യങ്ങള്‍ മാത്രം നടപ്പാക്കിയപ്പോഴാണ് എല്‍ഡിഎഫും ജനപ്രതിനിധികളും പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത്. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി സ്പൈസസ് ബോര്‍ഡ് വഴി കുരുമുളക് പുനരുദ്ധാരണത്തിന് 126 കോടിയും ക്ഷീര മേഖലയ്ക്ക് 50 കോടിയും ചെലവിട്ടതായും 59 ഗ്രാമീണ റോഡുകള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും 60,000 ആടുകളെ വിതരണം ചെയ്തതായും വീമ്പിളക്കുന്ന കോണ്‍ഗ്രസ് ഇവയെല്ലാം എവിടെ, ആര്‍ക്കൊക്കെ നല്‍കുയെന്ന് വ്യക്തമാക്കണം.
മുല്ലപ്പെരിയാര്‍ സമരത്തില്‍ കെ കെ ജയചന്ദ്രന്‍ എംഎല്‍എ കാര്യമായ പങ്കുവഹിച്ചില്ലെന്ന നുണ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് ഇത് പറയാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണം. ഹൃദയശസ്ത്രക്രിയ നടത്തുകയും നിരന്തര ചികിത്സയ്ക്ക് വിധേയനുമായ കെ കെ ജയചന്ദ്രന് ആരോഗ്യപരമായ കാരണങ്ങളാലാണ് നിരാഹാരം അനുഷ്ഠിക്കാന്‍ കഴിയാത്തത്. എന്നിരുന്നാലും ചപ്പാത്തിലും വണ്ടിപ്പെരിയാറ്റിലും സമരപ്പന്തലുകളില്‍ നിരവധി തവണ എത്തുകയും സംസാരിക്കുകയും ചെയ്തു. കൂടാതെ വണ്ടിപ്പെരിയാറില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് നിരന്തരം ഇടപെടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമാണ് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചത്. പ്രശ്ന പരിഹാരത്തിന് തടസം നിലനില്‍ക്കുന്നത് മന്ത്രി പി ചിദംബരവും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പെടെയുള്ളവരുമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണെന്നും നേതാക്കള്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എന്‍ വിജയന്‍ , ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ , ഏരിയ സെക്രട്ടറി പി എം എം ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 210112
ജനങ്ങളില്‍നിന്നും ഒറ്റപ്പെടുന്നതിന്റെ ജാള്യം മറയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പാഴ്ശ്രമം വിലപ്പോവില്ലെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെതുടര്‍ന്ന് പിരിച്ചുവിട്ട താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍നിന്നുള്ള എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും നിയമസഭയിലും പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിനെതുടര്‍ന്നാണ് 19 മുതല്‍ നെടുങ്കണ്ടത്ത് അഖണ്ഡ സത്യഗ്രഹം നടത്തുമെന്ന് സിപിഐ എം 16ന് പ്രഖ്യാപിച്ചത്.
ReplyDelete