സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിന് വന്‍ തിരിച്ചടി
സര്‍ക്കാര്‍ പിന്തുണയോടെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കൈപ്പിടിയിലാക്കാനുളള്ള യുഡിഎഫ് നീക്കത്തിന് വന്‍ തിരിച്ചടി. സിഡിഎസ് തെരഞ്ഞെടുപ്പുകളില്‍ ജനശ്രീയെ മുന്നില്‍നിര്‍ത്തി സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമാണ് പാളിയത്. ജില്ലയില്‍ ശനിയാഴ്ച നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നീക്കങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ കനത്ത തിരിച്ചടി നല്‍കി.
24 പഞ്ചായത്തിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷന്റെ ഒന്ന്, മൂന്ന് സെക്ടറുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കുന്നത്തുകാല്‍ , ആര്യങ്കോട്, കാഞ്ഞിരംകുളം, വെങ്ങാനൂര്‍ , ബാലരാമപുരം, വിളപ്പില്‍ , പോത്തന്‍കോട്, മംഗലപുരം, പൂവച്ചല്‍ , ആര്യനാട്, ഉഴമലയ്ക്കല്‍ , തൊളിക്കോട്, കരകുളം, ആനാട്, കരവാരം, പള്ളിച്ചല്‍ , പഴയകുന്നുമ്മേല്‍ , ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ , കിഴുവിലം, മുദാക്കല്‍ , ഇടവ, ചെമ്മരുതി എന്നീ പഞ്ചായത്തുകളിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷന്റെ ഒന്ന്, മൂന്ന് സെക്ടറുകളിലുമാണ് യുഡിഎഫ്- ജനശ്രീ നീക്കത്തെ പരാജയപ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ചത്. കാരോട്, തിരുപുറം, വെള്ളറട, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ , അണ്ടൂര്‍ക്കോണം, കല്ലറ, നന്ദിയോട് എന്നിവിടങ്ങളില്‍ മാത്രമാണ് യുഡിഎഫ് പിന്തുണയുള്ളവര്‍ക്ക് വിജയിക്കാനായത്. നന്ദിയോട്ട് തുല്യവോട്ട് വന്നതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയം നേടിയത്. കോര്‍പറേഷന്‍ സെക്ടര്‍ ഒന്നില്‍ ചെയര്‍പേഴ്സണായി സുധി കലയും വൈസ് ചെയര്‍പേഴ്സണായി ശ്രീലേഖയും തെരഞ്ഞെടുക്കപ്പെട്ടു. സെക്ടര്‍ മൂന്നില്‍ ചെയര്‍പേഴ്സണായി ഷീലാകുമാരിയും വൈസ് ചെയര്‍പേഴ്സണായി അനിലയും തെരഞ്ഞെടുക്കപ്പെട്ടു. സെക്ടര്‍ നാലിലെ തെരഞ്ഞെടുപ്പ് ഞായറാഴ്ചയും സെക്ടര്‍ രണ്ടിലെ തെരഞ്ഞെടുപ്പ് 24ന് നടക്കും.
deshabhimani 220112
സര്‍ക്കാര്‍ പിന്തുണയോടെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കൈപ്പിടിയിലാക്കാനുളള്ള യുഡിഎഫ് നീക്കത്തിന് വന്‍ തിരിച്ചടി. സിഡിഎസ് തെരഞ്ഞെടുപ്പുകളില്‍ ജനശ്രീയെ മുന്നില്‍നിര്‍ത്തി സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമാണ് പാളിയത്. ജില്ലയില്‍ ശനിയാഴ്ച നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് നീക്കങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ കനത്ത തിരിച്ചടി നല്‍കി.
ReplyDeleteദാരിദ്ര്യനിര്‍മാര്‍ജനത്തിനും സ്ത്രീശാക്തീകരണത്തിനും മാതൃകാപരമായ നേതൃത്വം നല്‍കിയ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തുക, ഫണ്ടടക്കം കൃത്യമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ അസോസിയേഷന്‍ 27ന് ജില്ലാകേന്ദ്രങ്ങളില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നിരവധിതവണ മാറ്റി. എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പുകള്‍ പലയിടത്തും അനിശ്ചിതാവസ്ഥയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും അവരുടെ സംരംഭങ്ങള്‍ക്കും നല്‍കിയിരുന്ന പിന്‍ബലവും പ്രോത്സാഹനവും ഇപ്പോള്‍ ലഭ്യമാകുന്നില്ല. അയല്‍ക്കൂട്ടങ്ങള്‍ സ്വാര്‍ഥതാല്‍പ്പര്യപ്രകാരം വിഭജിക്കുന്നതിനും രാഷ്ട്രീയപ്രേരിതമായി ആളുകളെ തിരുകിക്കയറ്റുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായങ്ങള്‍ ജനശ്രീപോലുള്ള സ്വകാര്യസംഘടനകള്‍ക്ക് നല്‍കാനുള്ള നീക്കം ഭാവിയില്‍ അഴിമതിക്കും വെട്ടിപ്പിനും കാരണമാകും. ആന്ധ്രപ്രദേശില്‍ സംഭവിച്ചതുപോലെ സ്വകാര്യ അയല്‍ക്കൂട്ടങ്ങളുടെ കണ്‍വീനര്‍മാരായ സ്ത്രീകള്‍ പ്രതിയാകുന്ന സ്ഥിതിയും വരും.പതിഷേധമാര്‍ച്ചില്‍ ജനാധിപത്യവിശ്വാസികളായ എല്ലാ സ്ത്രീകളും അണിനിരക്കണമെന്ന് സെക്രട്ടറി കെ കെ ശൈലജയും പ്രസിഡന്റ് ടി എന്‍ സീമ എംപിയും അഭ്യര്‍ഥിച്ചു.
ReplyDelete