Monday, January 23, 2012

സോഫ്റ്റ്വെയറുകള്‍ സ്വതന്ത്രമായേ തീരൂ: സ്റ്റാള്‍മാന്‍

സോഫ്ട്വെയറുകള്‍ സ്വതന്ത്രമല്ലെങ്കില്‍ ഉപയോഗിക്കുന്നവരെത്തന്നെ അവ നിയന്ത്രിക്കുന്ന സ്ഥിതിവരുമെന്ന് സ്വതന്ത്ര്യ സോഫ്റ്റ്വെയറിന്റെ പ്രചാരകന്‍ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഇന്റര്‍നെറ്റ് കഫേയില്‍ ഇന്ത്യന്‍ ലിബറെ യൂസര്‍ ഗ്രൂപ്പ് സ്വതന്ത്ര്യ സോഫ്ട്വെയറിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര സോഫ്ട്വെയറിലേക്ക് തിരിയാത്ത മനോഭാവം യുവാക്കളെ അപകടത്തില്‍ എത്തിക്കും. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സംവിധാനങ്ങള്‍ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍പോലും ചോര്‍ത്തിയെടുക്കും. കേരളത്തില്‍ സ്വതന്ത്ര സോഫ്ട്വെയറിന്റെ ഉപയോഗം വര്‍ധിപ്പിക്കാനായി രാഷ്ട്രീയ പ്രചാരണം ആവശ്യമാണ്. വിദ്യാഭ്യാസം സൗജന്യമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലെ ഇന്റര്‍നെറ്റ് ടെക്സ്റ്റ് ബുക്കുകളുടെ ലൈസന്‍സും സൗജന്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. ഹാര്‍ഡ്വെയര്‍ പ്രോഗ്രാമുകള്‍ സ്വതന്ത്രമായി ഉപയോഗിക്കുക, ഇവ മോഡിഫൈ ചെയ്യാന്‍ അവകാശം ലഭിക്കുക എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രധാനഗുണങ്ങളെന്നും അദ്ദേഹം പറഞ്ഞു. സോഫ്ട്വെയറുകളുടെ ചരിത്രം, സോഫ്ട്വെയറുകളുടെ റിവേഴ്സ് എന്‍ജിനിയറിങ് എന്നിവയെക്കുറിച്ചും മൊബൈല്‍ഫോണുകളെ ലിസണിങ് ഡിവൈസാക്കി മാറ്റുന്നതിനെക്കുറിച്ചും സംസാരിച്ചു. പരിപാടിയുടെ സംഘാടകന്‍കൂടിയായ ജയിംസ് ജേക്കബും ചടങ്ങില്‍ സംസാരിച്ചു.

deshabhimani 230112

1 comment:

  1. സോഫ്ട്വെയറുകള്‍ സ്വതന്ത്രമല്ലെങ്കില്‍ ഉപയോഗിക്കുന്നവരെത്തന്നെ അവ നിയന്ത്രിക്കുന്ന സ്ഥിതിവരുമെന്ന് സ്വതന്ത്ര്യ സോഫ്റ്റ്വെയറിന്റെ പ്രചാരകന്‍ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ഇന്റര്‍നെറ്റ് കഫേയില്‍ ഇന്ത്യന്‍ ലിബറെ യൂസര്‍ ഗ്രൂപ്പ് സ്വതന്ത്ര്യ സോഫ്ട്വെയറിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete