Saturday, January 21, 2012

മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം വരുന്നു

വിവിധ ജാതികളില്‍പ്പെട്ട ദമ്പതികള്‍ക്ക് ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ പഞ്ചായത്ത് ഭരണകൂടം ശിക്ഷയേര്‍പ്പെടുത്തിയാല്‍ ജാമ്യമില്ലാത്ത കുറ്റമാകുന്ന ബില്ലിന് കരടായി. ഈ ബില്ലിന്റെ കരടില്‍ ലോ കമ്മിഷന്റെ പാനല്‍ പൊതുജനാഭിപ്രായം തേടും.

ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ സെഷന്‍സ് ജഡ്‌ജോ അഡീഷണല്‍ സെഷന്‍സ് ജഡ്‌ജോ അധ്യക്ഷനായ പ്രത്യേക കോടതിയില്‍ പരിഗണിക്കണമെന്ന് വിവാഹ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനെതിരെയുള്ള ബില്ലിന്റെ കരടില്‍ നിര്‍ദേശമുണ്ട്.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം അതത് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന പ്രത്യേക കോടതികള്‍ക്ക് സെഷന്‍സ് കോടതിയുടെ അധികാരമുണ്ടായിരിക്കും. ഐ പി സിയുടെ പരിഷ്‌കരണം നിര്‍ദേശിക്കുന്ന കരടില്‍ മാനഹത്യയെ ഐ പി സി വകുപ്പ് 300ന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും നിര്‍ദേശമുണ്ട്.

മാനം കാക്കാന്‍ കൊലയെ പ്രത്യേക കുറ്റമായി കണക്കാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് ഇതുസംബന്ധിച്ചുള്ള കരട് ബില്ലില്‍ പൊതുജനാഭിപ്രായം തേടുന്നത്. കേന്ദ്ര ധനമന്ത്രിയുടെ കീഴിലുള്ള മന്ത്രിമാരും ഇക്കാര്യം ഉറ്റുനോക്കുകയാണ്. ജാതിമാറിയുള്ള വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കുന്നു.
ഹുന്ദു വിവാഹനിയമം ജാതിക്കുള്ളിലുള്ളതോ വിവധ ജാതികള്‍ തമ്മിലുള്ളതോ ആയ വിവാഹത്തെ എതിര്‍ക്കുന്നില്ല. ഇതിനെതിരെ വിമര്‍ശനവുമായി ഒരാള്‍ക്കോ, ഒരു സംഘം ആള്‍ക്കാര്‍ക്കോ സംഘടിക്കാനോ നിയമം അനുശാസിക്കുന്ന വിവാഹത്തിനെതിരെ തിരിയാനോ പാടില്ലെന്ന്  കരട് ബില്ലിലുണ്ട്. ഇത്തരത്തിലുള്ള കൂട്ടംചേരല്‍ നിയമവിരുദ്ധമായി കണക്കാക്കുകയും ആറുമാസത്തില്‍ കുറയാത്ത തടവും പതിനായിരം രൂപ പിഴയും ശിക്ഷവിധിക്കണമെന്നും കരടില്‍ പറയുന്നു. മിശ്രവിവാഹിതരായ ദമ്പതികളെയോ അവരുടെ ബന്ധുക്കളെയോ ഭീഷണിപ്പെടുത്തിയാല്‍ അതിനെ പിന്തുണയ്ക്കുന്നവര്‍ക്കടക്കം ഒരുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

janayugom 210112

1 comment:

  1. വിവിധ ജാതികളില്‍പ്പെട്ട ദമ്പതികള്‍ക്ക് ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ പഞ്ചായത്ത് ഭരണകൂടം ശിക്ഷയേര്‍പ്പെടുത്തിയാല്‍ ജാമ്യമില്ലാത്ത കുറ്റമാകുന്ന ബില്ലിന് കരടായി. ഈ ബില്ലിന്റെ കരടില്‍ ലോ കമ്മിഷന്റെ പാനല്‍ പൊതുജനാഭിപ്രായം തേടും.

    ReplyDelete