രാജ്യം നേരിടുന്ന അതിഗുരുതരമായ കാര്‍ഷിക പ്രതിസന്ധി, കുതിച്ചുയരുന്ന വിലക്കയറ്റം, വന്‍തോതിലുള്ള തൊഴില്‍ നഷ്ടം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന മൗലിക പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നത്.
ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ 'ഇന്ത്യന്‍ സമ്പദ്ഘടനയുടെ വാര്‍ഷിക അവലോകനം' ഈ വസ്തുതകള്‍ അപ്പാടെ അവഗണിച്ചിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമന്യേ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ബജറ്റിനു മുന്നോടിയായി കൂടിയാലോചനകള്‍ക്കു ക്ഷണിക്കപ്പെട്ട ട്രേഡ് യൂണിയനുകളാണ് ഒറ്റക്കെട്ടായി ഈ നിലപാട് സ്വീകരിച്ചത്.
അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറെടുപ്പുകള്‍ നടന്നുവരുന്നത്. അതിന്റെ ഭാഗമായി ജനുവരി 16 ന് നടന്ന കൂടിയാലോചനകളില്‍ പതിനൊന്നു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ചരിത്രത്തില്‍ ആദ്യമായി ഏകകണ്ഠമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
കക്ഷിരാഷ്ട്രീയത്തിനു അതീതമായി ഐ എന്‍ ടി യു സി, ബി എം എസ്, എ ഐ ടി യു സി, സി ഐ ടി യു, എച്ച് എം എസ്, എ ഐ യു ടി യു സി, എ ഐ സി സി ടി യു, യു ടി യു സി, ടി യു സി സി, എല്‍ പി എഫ്, സേവ എന്നീ ട്രേഡ് യൂണിയനുകളാണ് കേന്ദ്ര സര്‍ക്കാരുമായുള്ള ബജറ്റ് കൂടിയാലോചനയില്‍ ഏകീകൃതമായ മെമ്മോറാണ്ടം സമര്‍പ്പിച്ചത്. കോര്‍പ്പറേറ്റ് സംഘടനകളുമായി നടത്തിവരുന്ന തരത്തില്‍ ട്രേഡ് യൂണിയനുകളുമായി ബജറ്റ് അനന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
കേന്ദ്രധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക അവലോകനം ട്രേഡ് യൂണിയനുകളുടെ നിശിത വിമര്‍ശനത്തിനു വിധേയമായി. 2005 മുതലുള്ള മൊത്ത ആഭ്യന്തര ഉല്പാദനത്തെപ്പറ്റി (ജി ഡി പി) സുദീര്‍ഘമായി പരാമര്‍ശിക്കുന്ന അവലോകനം തൊഴില്‍ രംഗത്തെ അപ്പാടെ അവഗണിച്ചിരിക്കുകയാണെന്നു മെമ്മോറാണ്ഡം ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ഥ ചിത്രം ലഭിക്കണമെങ്കില്‍ അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് വിശദീകരിക്കേണ്ടതുണ്ട്. സാമ്പത്തിക അവലോകനം ഇക്കാര്യത്തില്‍ പൂര്‍ണ നിശബ്ദതയാണ് പാലിച്ചു കാണുന്നത്. ഓരോ കാല്വര്ഷത്തെയും ജി ഡി പി കണക്കുകള്‍ക്കൊപ്പം അതാതു കാലത്തെ തൊഴില്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണം. എങ്കില്‍ മാത്രമേ ജി ഡി പി വളര്‍ച്ച തൊഴില്‍ദായകരും നിക്ഷേപകരും എങ്ങനെ പൂര്‍ണമായി കവര്‍ന്നെടുക്കുന്നുവെന്ന വസ്തുത പുറത്തുവരൂ. ജി ഡി പി വളര്‍ച്ചയെ തൊഴിലുമായി ബന്ധപ്പെടുത്തി കണക്കുകള്‍ വെളിപ്പെടുത്തിയാല്‍ മാത്രമേ സമ്പദ്ഘടനയുടെ യഥാര്‍ഥ സ്ഥിതി എന്താണെന്ന് വ്യക്തമാവൂ - ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
വരും വര്‍ഷത്തെ ബജറ്റ് ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹ്യ ഉപരിഘടന എന്നിവ യാഥാര്‍ഥ്യ ബോധത്തോടെ കണക്കിലെടുത്താവണമെന്ന് ട്രേഡ് യൂണിയനുകള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ മെമ്മോറാണ്ടം മുന്നോട്ടുവച്ചു.
കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാനും പണപ്പെരുപ്പം തടയാനും ചരക്കുകളുടെ അവധി വ്യാപാരം നിരോധിക്കണം. സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കണം. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതികളും തീരുവകളും യാഥാര്‍ഥ്യബോധത്തോടെ പുനര്‍നിര്‍ണയം നടത്തുക വഴി പണപ്പെരുപ്പത്തിനു തടയിടണം. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ 43-ാം സമ്മേളനം ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ വകുപ്പുകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമന നിരോധനം പിന്‍വലിക്കണം.
സംയോജിത ശിശുവികസന പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, വിദ്യാസന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി അധ്യാപകര്‍, ശിക്ഷാമിത്രി തുടങ്ങിയ പദ്ധതികളില്‍ പണിയെടുക്കുന്നവരെ സ്ഥിരപ്പെടുത്തുക. ആശാ പ്രവര്‍ത്തകരെ നിയമാനുസൃത മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടുവരിക. അവശ്യമായ ബജറ്റ് വിഹിതത്തോടെ സംയോജിത ശിശുവികസന പദ്ധതി സാര്‍വത്രികമാക്കുക എന്നീ ആവശ്യങ്ങള്‍ ട്രേഡ് യൂണിയനുകള്‍ ഉന്നയിക്കുന്നു.
നികുതി പിരിവും വിഭവ സമാഹരണവും സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങളും ട്രേഡ് യൂണിയനുകള്‍ ധനമന്ത്രാലയത്തിനു സമര്‍പ്പിച്ചു.
janayugom 220112
രാജ്യം നേരിടുന്ന അതിഗുരുതരമായ കാര്‍ഷിക പ്രതിസന്ധി, കുതിച്ചുയരുന്ന വിലക്കയറ്റം, വന്‍തോതിലുള്ള തൊഴില്‍ നഷ്ടം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന മൗലിക പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നത്.
ReplyDeleteബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ 'ഇന്ത്യന്‍ സമ്പദ്ഘടനയുടെ വാര്‍ഷിക അവലോകനം' ഈ വസ്തുതകള്‍ അപ്പാടെ അവഗണിച്ചിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമന്യേ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ബജറ്റിനു മുന്നോടിയായി കൂടിയാലോചനകള്‍ക്കു ക്ഷണിക്കപ്പെട്ട ട്രേഡ് യൂണിയനുകളാണ് ഒറ്റക്കെട്ടായി ഈ നിലപാട് സ്വീകരിച്ചത്.