ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. കേരള ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് ഇന്നലെയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജ്ഭവന് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇത് സംബന്ധിച്ച ഫയല്‍ ബംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു.
സഹകരണമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവക്കുന്ന ഓര്‍ഡിനന്‍സ് വരും നാളുകളില്‍ വന്‍ പ്രത്യാഘാതത്തിന് കാരണമാകും.കടലാസ് സംഘങ്ങളടക്കം എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാസഹകരണ ബാങ്കില്‍ വോട്ടവകാശം നല്കുന്ന ഭരണഘടനാഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
കാര്‍ഷിക വായ്പ നല്കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമാണ് നിലവില്‍ ജില്ലാ ബാങ്കില്‍ വോട്ടവകാശം. ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ കടലാസ് സംഘങ്ങളും ഭവനനിര്‍മാണ സംഘങ്ങളും വനിതാ സഹകരണ സംഘങ്ങളും എംപ്ലോയീസ് സഹകരണ സംഘങ്ങളും അടക്കം പതിനായിരത്തിലേറെ സംഘങ്ങള്‍ക്ക് പുതുതായി വോട്ടവകാശം ലഭിക്കും.
ഇതോടെ നിലവിലുള്ള ഭരണ സമിതികളെ പിരിച്ചു വിട്ട് അഡിമിനിസ്ടേറ്റര് ഭരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, കടലാസ് സംഘങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വോട്ടിലൂടെ അധികാരം പിടിക്കാനാണ് യു ഡി എഫ് നീക്കം. മലപ്പുറവും വയനാടും ഒഴികെ 14 ജില്ലാ സഹകരണ ബാങ്കുകളുടേയും ഭരണം നിലവില്‍ എല്‍ ഡി എഫിനാണ്. നിലവിലുള്ള ഭരണസമിതികള്‍ മൂന്നു വര്‍ഷം മുമ്പാണ് അധികാരമേറ്റത്. ഭരണസമിതികളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകും മുമ്പാണ് ഓര്‍ഡിനന്‍സ് വഴി ഭരണം പിടിച്ചെടുക്കാന്‍ യു ഡി എഫ് തയ്യാറായിരിക്കുന്നത്.
janayugom 120212
സഹകരണമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവക്കുന്ന ഓര്‍ഡിനന്‍സ് വരും നാളുകളില്‍ വന്‍ പ്രത്യാഘാതത്തിന് കാരണമാകും.കടലാസ് സംഘങ്ങളടക്കം എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാസഹകരണ ബാങ്കില്‍ വോട്ടവകാശം നല്കുന്ന ഭരണഘടനാഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ReplyDelete