മുസ്ലിം ലീഗ് ഘടകകക്ഷിയായതുകൊണ്ട് കോണ്‍ഗ്രസിന് മുസ്ലിം പ്രാതിനിധ്യം നല്കാന് വലിയ താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികള്‍ മുസ്ലിങ്ങളെ അവഗണിക്കുകയാണ്. യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുന്നണികള്‍ 18 ശതമാനം മുസ്ലിം വോട്ടിനുവേണ്ടി പരക്കംപായുകയാണ്. ലൗ ജിഹാദ് വിഷയത്തില്‍ കേരള ഹൈക്കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജിപോലും മുസ്ലിം സമുദായത്തിനെതിരെ മോശമായ ഭാഷ ഉപയോഗിച്ചു. ഒടുവില്‍ ലൗ ജിഹാദ് കെട്ടിച്ചമച്ച സൃഷ്ടിയാണെന്ന സത്യം പുറത്തുവന്നിട്ടും ഇതിനെ പെരുപ്പിച്ചുകാട്ടിയ ഒരു മാധ്യമവും മാപ്പുപറയാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനംചെയ്തു. മെക്ക പ്രസിഡന്റ് വി എ സെയ്ത് മുഹമ്മദ് അധ്യക്ഷനായി. തുടര്‍ന്നു നടന്ന "സംവരണം ദാരിദ്ര്യനിര്‍മാര്‍ജനമല്ല" സൗഹൃദ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ എന്‍ കെ അലി വിഷയം അവതരിപ്പിച്ചു. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് "മെക്ക വിഷന്‍ -2025" വിഷയത്തില്‍ ചര്‍ച്ചയും അവാര്‍ഡ് വിതരണവും നടന്നു.
deshabhimani 120212
ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും മുസ്ലിം ഐഡന്റിറ്റി ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയുണ്ടെന്ന് എം ഐ ഷാനവാസ് എംപി. മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന് (മെക്ക) സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ReplyDelete