മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പുളിയാവ്, മടപ്പള്ളി, ഹോളിക്രോസ് ഹോട്ടല്‍ മാനേജ്മെന്റ്, നിര്‍മല നേഴ്സിങ്, ബേബി മെമ്മോറിയല്‍ നേഴ്സിങ്, എംഇടി നാദാപുരം, ഐഎച്ച്ആര്‍ഡി നാദാപുരം എന്നീ കോളേജുകളിലെയും മെമ്പര്‍ഷിപ്പുകള്‍ മരവിപ്പിച്ചതായും സൂചനയുണ്ട്. രണ്ട് വര്‍ഷമെങ്കിലും കാലാവധിയോടെ അംഗീകൃത കോഴ്സുകളുള്ള യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളില്‍ ഏറ്റവും കുറഞ്ഞത് 50 മെമ്പര്‍മാര്‍ ഉള്ള യൂണിറ്റുകള്‍ക്കേ അംഗീകാരം നല്‍കൂ എന്നാണ് എന്‍എസ്യു(ഐ)വിന്റെ പ്രധാന തെരഞ്ഞെടുപ്പ് നിബന്ധന. ഇത് മറികടന്ന് സംഘടനാ തെരഞ്ഞെടുപ്പില്‍ നേതൃത്വം പിടിച്ചെടുക്കാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെയുംജില്ലാ ഭാരവാഹിയുടെയും ശ്രമം. രണ്ടുവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും ഇതുപോലെ വ്യാജമെമ്പര്‍ഷിപ്പ് ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. അന്ന് മെമ്പര്‍ഷിപ്പ് ചേര്‍ത്ത 15 കോളേജുകളെ എന്‍എസ്യു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് ഒഴിവാക്കി. എഐസിസി സെക്രട്ടറി മീനാക്ഷി നടരാജന്‍ , കെ ജെ റാവു എന്നിവര്‍ നേരിട്ടെത്തിയാണ് അന്ന് വ്യാജന്മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഓര്‍മകള്‍ പുതുക്കാന്‍
സംഘട(ട്ട)ന തെരഞ്ഞെടുപ്പ്
രാഹുല്‍ജീ...ഇത് കാണുന്നുണ്ടോ?
ഉളുപ്പില്ലാത്തവര്‍
കോഴിക്കോട്: വ്യാജമായി മെമ്പര്‍ഷിപ്പ് ചേര്‍ത്തും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചും കെഎസ്യു നേതൃത്വം പിടിച്ചെടുക്കാന്‍ ജില്ലയിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയുടെയും കെഎസ്യു ജില്ലാ ഭാരവാഹിയുടെയും നേതൃത്വത്തില്‍ ശ്രമം. ഇത്തരം നടപടികളിലൂടെ ഉണ്ടാക്കിയ ജില്ലയിലെ 26 കോളേജ് യൂണിറ്റുകള്‍ക്കെതിരെ ഒരു വിഭാഗം എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കി. ഇതില്‍ 13 കോളജുകളിലെ മെമ്പര്‍ഷിപ്പ് വ്യാജമാണെന്നതിന് തെളിവായി മെമ്പര്‍ഷിപ്പിലുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കോളജുകളിലെ പഠിതാക്കളല്ലെന്ന പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യപത്രവും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ReplyDelete