Monday, March 5, 2012

സഫ്ദറിന്റെ ജീവിതം അരങ്ങിലേക്ക്

സഫ്ദര്‍ ഹാഷ്മിയുടെ ജീവിതം ആധാരമാക്കി ഡല്‍ഹി ജനസംസ്കൃതി നാടകം അവതരിപ്പിക്കാനൊരുങ്ങുന്നു. "നീ തെരുവിന്റെ തീക്കനല്‍" എന്ന നാടകത്തിന്റെ പരിശീലനം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ആദ്യവാരം അരങ്ങിലെത്തുന്ന നാടകം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.

കേരളത്തിലെ കര്‍ഷകസമരങ്ങളും അതിന് ഊര്‍ജം പകര്‍ന്ന സാംസ്കാരികപ്രവര്‍ത്തനങ്ങളും ഡല്‍ഹിയില്‍ ജനനാട്യമഞ്ച് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ നാടകപ്രവര്‍ത്തനവും ചരിത്രബോധത്തോടെ കൂട്ടിയിണക്കുന്ന നാടകമാണിത്. നാടകത്തിന്റെ രംഗസംവിധാനം തെരുവിനും ഹാളിനും ഒരുപോലെ അനുയോജ്യമാണ്. സംഭാഷണം മലയാളത്തിലും ഹിന്ദിയിലുമാണ്. സുരേഷ്ബാബു ശ്രീസ്ഥയാണ് നാടകം രചിച്ചത്. സാംകുട്ടി പട്ടംകരിയാണ് സംവിധാനം. ഡല്‍ഹിയിലെയും പരിസരങ്ങളിലെയും നാടകപ്രവര്‍ത്തകരാണ് അഭിനേതാക്കളും പ്രവര്‍ത്തകരും. ജെഎന്‍യു വിദ്യാര്‍ഥികളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇവര്‍ . 25 പേരടങ്ങുന്ന സംഘം രണ്ടാഴ്ചയായി പരിശീലനത്തിലാണ്. സഫ്ദറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണ് "നീ തെരുവിന്റെ തീക്കനല്‍" എന്ന് ജനസംസ്കൃതി ജനറല്‍ സെക്രട്ടറി എം വി സന്തോഷ് പറഞ്ഞു.

deshabhimani 050312

1 comment:

  1. സഫ്ദര്‍ ഹാഷ്മിയുടെ ജീവിതം ആധാരമാക്കി ഡല്‍ഹി ജനസംസ്കൃതി നാടകം അവതരിപ്പിക്കാനൊരുങ്ങുന്നു. "നീ തെരുവിന്റെ തീക്കനല്‍" എന്ന നാടകത്തിന്റെ പരിശീലനം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ആദ്യവാരം അരങ്ങിലെത്തുന്ന നാടകം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.

    ReplyDelete