Monday, March 5, 2012

തൃണമൂല്‍ അക്രമം: ഡംഡമില്‍ വന്‍ റാലി

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തിനെതിരെയും ഇടതുമുന്നണി പ്രവര്‍ത്തകരെ കള്ളകേസുകളില്‍ കുടുക്കുന്നതിനെതിരെയും ശക്തമായ താക്കീതായി രാജാര്‍ഹട്ട് ഡംഡം ഏരിയയില്‍വന്‍ റാലി നടത്തി. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥന സെക്രട്ടറി ബിമന്‍ ബസുവും ജില്ലാ സെക്രട്ടറി ഗൗതംദേബും പ്രകടനത്തിന് നേതൃത്വം നല്‍കി. ഡംഡം ബാഗുഹട്ടിയില്‍നിന്നും ആരംഭിച്ച പ്രകടനം ആറു കിലോമീറ്റര്‍ സഞ്ചരിച്ച് നാരയണ്‍പൂരിയില്‍ സമാപിച്ചു. 28ന് നടന്ന പൊതുപണിമുടക്കിനിടെ ജാദവ്പുരിയിലെ ഗാംഗുലി ബഗാനില്‍ സിപിഐ എം സോണല്‍ കമ്മിറ്റി ഓഫീസ് തൃണമൂല്‍കോണ്‍ഗ്രസുകാര്‍ അടിച്ചുതകര്‍ക്കുകയും പാര്‍ടി പ്രവര്‍ത്തകരെ അക്രമിക്കുകയുംചെയ്തതില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയുടെ നേതൃത്വത്തില്‍&ലവേ;ജാദവപുരിലും വന്‍ പ്രകടനം നടന്നു.

വിധവയെ ബലാല്‍സംഗംചെയ്ത 2 തൃണമൂലുകാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബര്‍ധമാന്‍ ജില്ലയിലെ ക്വാട്ടുവയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച സ്ത്രീയെ ട്രെയിനില്‍നിന്ന് ബലാല്‍ക്കാരമായി പിടിച്ചിറക്കി കൊണ്ടുപോയി ബലാല്‍സംഗംചെയ്ത കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍ . ബിര്‍ഭും ജില്ലയിലെ ലാല്‍പുരില്‍ തൃണമൂലിന്റെ സജീവ പ്രവര്‍ത്തകരായ നയന്‍ ഷേക്ക്, ഫരീദ് ഷേക്ക് എന്നിവരാണ് പിടിയിലായത്. 11 വയസ്സുള്ള മകളുമൊത്ത് ഫെബ്രുവരി 25ന് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന വിധവയെ അക്രമികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പിടിച്ചിറക്കി കൊണ്ടുപോയത്. സംഭവം വിവാദമായിട്ടും അന്വേഷണം നടത്താതെ സിപിഐ എമ്മിനെതിരെ തിരിയുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ കോണ്‍ഗ്രസ്- തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവരാണ് പൊലീസില്‍ പരാതി നല്‍കാന്‍ യുവതിയെ സഹായിച്ചത്. അന്വേഷണം നടത്താതെയും മെഡിക്കല്‍ റിപ്പോര്‍ട്ട് കാണാതെയും ഡിജിപിയെ അരികില്‍ നിര്‍ത്തിയാണ് മമത സിപിഐ എം കെട്ടുകഥയായി ഇത് ചിത്രീകരിച്ചത്. സ്ത്രീയുടെ ഭര്‍ത്താവ് സിപിഐ എം പ്രവര്‍ത്തകനാണെന്നുപോലും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , യുവതിയുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് മരിച്ചതാണ്. അദ്ദേഹവും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കൊല്‍ക്കത്തയിലെ പാര്‍ക്സ്ട്രീറ്റില്‍ നടന്ന ബലാല്‍സംഗവും സിപിഐ എം കൊട്ടിച്ചമച്ചതാണെന്ന് ആദ്യം പറഞ്ഞ മമതയ്ക്ക് പിന്നീട് സത്യം സമ്മതിക്കേണ്ടിവന്നിരുന്നു.
(ഗോപി)

deshabhimani 050312

1 comment:

  1. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തിനെതിരെയും ഇടതുമുന്നണി പ്രവര്‍ത്തകരെ കള്ളകേസുകളില്‍ കുടുക്കുന്നതിനെതിരെയും ശക്തമായ താക്കീതായി രാജാര്‍ഹട്ട് ഡംഡം ഏരിയയില്‍&ലവേ;വന്‍ റാലി നടത്തി. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു.

    ReplyDelete