Tuesday, May 8, 2012

കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍


സ്വര്‍ണമടക്കം വിലപിടിച്ച ലോഹങ്ങള്‍ക്ക് നിര്‍ദേശിച്ച ഒരു ശതമാനം അധികനികുതി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പിന്‍വലിച്ചു. ധനബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ് സമ്പന്നവിഭാഗങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയായിരിക്കും ലെവി പിന്‍വലിക്കുക.

സ്വകാര്യ ഓഹരിനിക്ഷേപകര്‍ക്കുള്ള മൂലധന ആദായനികുതി പത്ത് ശതമാനമായി കുറച്ചു. സ്വര്‍ണവില്‍പ്പനയില്‍ ഉറവിടത്തില്‍നിന്നുതന്നെ നികുതി പിരിക്കുന്നതിനുള്ള പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. നികുതി വരുമാനം ചോരുന്നത് തടയാന്‍ കൊണ്ടുവന്ന ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍സ് നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റി. വിദേശസ്ഥാപന നിക്ഷേപകരില്‍ നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണിത്. ഇതുസംബന്ധിച്ച് രൂപീകരിച്ച സമിതി പരാതി പരിശോധിച്ച് പരിഹാരം നിര്‍ദേശിച്ചശേഷം അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കും. സമിതി മെയ് 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. വോഡഫോണ്‍ മാതൃകയിലുള്ള നികുതിയിളവ് അനുവദിക്കുന്ന പ്രശ്നമില്ല. കസ്റ്റംസ് നിയമലംഘനത്തിന് അറസ്റ്റു നടത്താനുള്ള വ്യവസ്ഥകള്‍ നിയമലംഘകര്‍ക്ക് അനുകൂലമായി മാറ്റുകയും ചെയ്തു.

deshabhimani 080512

1 comment:

  1. സ്വര്‍ണമടക്കം വിലപിടിച്ച ലോഹങ്ങള്‍ക്ക് നിര്‍ദേശിച്ച ഒരു ശതമാനം അധികനികുതി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പിന്‍വലിച്ചു. ധനബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ് സമ്പന്നവിഭാഗങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയായിരിക്കും ലെവി പിന്‍വലിക്കുക.

    ReplyDelete