Tuesday, May 8, 2012
വയലാര്‍ രവിയുടെ തുണയില്‍: നവീന്‍ദാസിന്റെ ഭാര്യാപിതാവ് റെയില്‍വേ ഭൂമി സ്വന്തമാക്കി
ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ക്വട്ടേഷന്‍സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമ കെ പി നവീന്‍ദാസിന്റെ ഭാര്യാപിതാവ് എ കെ പ്രകാശന് തലശേരി റെയില്‍വേ സ്റ്റേഷന് സമീപം ഭൂമി നല്‍കിയത് കേന്ദ്രമന്ത്രി വയലാര്‍ രവി ഇടപെട്ട്. രവിയുടെ കുടുംബസുഹൃത്തും ആലപ്പുഴ സ്വദേശിയുമായ പ്രകാശന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമി നല്‍കിയത്. അന്ന് എംപിയായിരുന്ന വയലാര്‍രവിയുടെ സമ്മര്‍ദമായിരുന്നു ഇതിന് പിന്നില്‍. റെയില്‍വേ ഭൂമിയില്‍ കെട്ടിടമുയര്‍ന്നെങ്കിലും ജനകീയപ്രതിഷേധത്തെതുടര്‍ന്ന് പൊളിച്ചുമാറ്റി. കേന്ദ്രമന്ത്രിയുമായി മാത്രമല്ല കോണ്‍ഗ്രസ് പാര്‍ടിയുമായും പ്രകാശന് നല്ല ബന്ധമാണ്. വയലാര്‍ രവിയുടെ ബന്ധുവാണെന്നാണ് ഇയാള്‍ പറഞ്ഞുനടന്നത്. അതുവഴി അനധികൃതമായി പലകാര്യങ്ങളും നേടുകയും ചെയ്തു. സംസ്ഥാനത്തെ ഐബികള്‍ നവീകരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കരാര്‍ ലഭിച്ചതും അനര്‍ഹമായ ഇടപെടലിലൂടെയായിരുന്നു.
സ്വന്തം പിതാവിന്റെ പേരില്‍ പ്രകാശന്‍ രൂപീകരിച്ച എ കെ ജി ട്രസ്റ്റ് ഏറെ വിവാദമായിരുന്നു. പാവങ്ങളുടെ പടത്തലവന്റെ പേരിലുള്ള ട്രസ്റ്റാണെന്നാണ് അക്കാലത്ത് പലരും ധരിച്ചത്. എ കെ ജിയുടെ പേര് ദുരുപയോഗിച്ച് തെറ്റായ കാര്യങ്ങളിലേക്ക് നീങ്ങിയതോടെ ജനങ്ങള്‍ ട്രസ്റ്റിനെതിരെ തിരിഞ്ഞു.
ആലപ്പുഴസ്വദേശികളായ വ്യവസായ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണറായിയിലെത്തിയതാണ്. കോളാട് ഇവരുടെ ചകിരികമ്പനി പ്രവര്‍ത്തിച്ചിരുന്നു. ചകിരി കയറ്റുമതിചെയ്യാനുള്ള ഷെഡ് എന്ന നിലയിലാണ് റെയില്‍വേസ്റ്റേഷനു സമീപം ഭരണസ്വാധീനം ഉപയോഗിച്ച് ഭൂമിനേടിയതും കെട്ടിടം പണിതതും. റെയില്‍വേ ഭൂമി സ്വകാര്യവ്യക്തിക്ക് കെട്ടിടം പണിയാന്‍ നല്‍കിയത് ഏറെ വിവാദമായി. തലശേരി കോട്ടക്ക് സമീപമാണിപ്പോള്‍ താമസം. വാഹനത്തിന്റെ ആര്‍സി ഉടമ നവീന്‍ദാസും ഡോക്ടറായ ഭാര്യയും ഇതേ വീട്ടില്‍ തന്നെയാണ്. വാഹന ഉടമയുടെ കോണ്‍ഗ്രസ് ബന്ധം പുറത്തുവരുന്നത് ഭയന്നാണ് ഇയാളെ സിപിഐ എം അനുഭാവിയാക്കി ചിത്രീകരിച്ചത്. കോണ്‍ഗ്രസുകാരന്റെ വാഹനം ഉപയോഗിച്ച് പി സി ജോര്‍ജിന്റെ ക്വട്ടേഷനില്‍ നടത്തിയ കൃത്യമാണോ ചന്ദ്രശേഖരന്‍ വധമെന്ന സംശയം ശക്തമാണ്.
deshabhimani 080512
Labels:
ഓഞ്ചിയം,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)

ReplyDelete