Tuesday, May 8, 2012
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണം: ഹിലരി
ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഗണ്യമായി കുറയ്ക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, വിദേശമന്ത്രി എസ് എം കൃഷ്ണ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ ഹിലരി ക്ലിന്റണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്കക്കൊപ്പം ശക്തമായ നിലപാടെടുക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഹിലരി വിശേഷിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക സഹകരണം ശക്തമാക്കും. ഇതിന് തടസ്സമായി നില്‍ക്കുന്ന സംവിധാനങ്ങളും ചട്ടങ്ങളും മാറ്റണം. ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അത് ആവശ്യമാണ്. ഇന്ത്യയുടെ ആണവോര്‍ജ വികസന പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികളുടെ സഹകരണം ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷ. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്ക് വലുതാണ്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അഫ്ഗാന്‍ പദ്ധതിയില്‍ ഇന്ത്യയുടെ കൂടുതല്‍ വലിയ പങ്ക് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ച് കാബൂളില്‍ നടന്ന ആക്രമണങ്ങള്‍ ഭീകരരുടെ താവളങ്ങള്‍ പെട്ടെന്നുതന്നെ ഇല്ലാതാക്കേണ്ടതിന്റെ അനിവാര്യതയാണ് സൂചിപ്പിക്കുന്നതെന്ന് വിദേശമന്ത്രി എസ് എം കൃഷ്ണ പറഞ്ഞു. ഇറാന്‍ ആണവായുധം സംബന്ധിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാടുകള്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani news
Labels:
അമേരിക്ക
Subscribe to:
Post Comments (Atom)
No comments:
Post a Comment