യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം വയനാട്ടില്‍ 16 കര്‍ഷകര്‍ ആത്മഹത്യചെയ്തതായി മന്ത്രി കെ പി മോഹനന്‍ നിയമസഭയെ അറിയിച്ചു. 35 മുതല്‍ 68 വരെ പ്രായമുള്ളവരാണ് ആത്മഹത്യചെയ്തതെന്നും ഇ ചന്ദ്രശേഖരന്‍, ഇ കെ വിജയന്‍, ഇ എസ് ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തുക പുതുക്കുന്നതിനുള്ള നിര്‍ദേശം പരിഗണനയിലാണെന്നും ടി എം തോമസ് ഐസക്, കെ സുരേഷ് കുറുപ്പ്, രാജു എബ്രഹാം, എ പ്രദീപ് കുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ രണ്ടാംഗ്രേഡ് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 98 ഒഴിവുകള്‍ ഉള്ളതായി അയിഷ പോറ്റിയെ അറിയിച്ചു. സംസ്ഥാനത്ത് മാസം 20000 മുതല്‍ 25000 ടണ്‍വരെ കോഴിയിറച്ചി ഉപയോഗിക്കുന്നതായി കോലിയക്കോട് കൃഷ്ണന്‍നായരെ മന്ത്രി അറിയിച്ചു. തമിഴ്നാട്ടില്‍നിന്ന് 6000 ടണ്ണും ആന്ധ്രപ്രദേശില്‍ നിന്ന് 2000 ടണ്ണും കോഴിയിറച്ചി എത്തുന്നുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് കീഴില്‍ 2430 കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ കൃഷി ഓഫിസുകളില്‍ നിന്ന് റവന്യൂ ഡിവിഷണല്‍ ഓഫിസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എം ഹംസയെ മന്ത്രി അറിയിച്ചു.
deshabhimani 100413
No comments:
Post a Comment