Sunday, April 7, 2013
പച്ചത്തേങ്ങ: ശേഖരിച്ചത് 5666 ടണ്‍ മാത്രം
നാളികേര കര്‍ഷകരെ സഹായിക്കാന്‍ പച്ചത്തേങ്ങ സംഭരിക്കുമെന്ന വകുപ്പുമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാഗ്ദാനംം പാഴ്വാക്കായി. നിയമസഭയ്ക്കകത്തും പുറത്തും മന്ത്രി വാഗ്ദാനം നല്‍കി മൂന്നുമാസം കഴിഞ്ഞെങ്കിലും 5666.57 ടണ്‍ പച്ചത്തേങ്ങ മാത്രമാണ് ഇതുവരെ ശേഖരിച്ചത്. 35 ലക്ഷത്തോളം കേരകര്‍ഷകരുള്ള സംസ്ഥാനത്ത് 10,386 കര്‍ഷകരില്‍ നിന്നുമാത്രമാണ് ഇക്കാലയളവില്‍ തേങ്ങ സംഭരിച്ചത്. 235 കൃഷി ഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നാളികേര കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ നല്‍കിയ ഉറപ്പ്. സംസ്ഥാനത്ത് 700 കോടി തേങ്ങ വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ നേരിയ ശതമാനംപോലും സംഭരിക്കാന്‍ നടപടിയുണ്ടായില്ല. എട്ടു ജില്ലയിലെ 235 കൃഷിഭവന്‍ മുഖേന കിലോക്ക് 16 രൂപ നിരക്കില്‍ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുമെന്നായിരുന്നു ഉറപ്പ്.
നാഫെഡ് നിസ്സഹകരിച്ചിട്ടും 2010-11ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് 50,000 ടണ്‍ കൊപ്ര സംഭരിച്ചിരുന്നു. നാഫെഡ് പിന്മാറിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. കൊപ്ര സംഭരിക്കുന്നതിലെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു നാഫെഡിന്റെ പിന്മാറ്റം. 2013 സീസണിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാളികേരത്തിന് പ്രഖ്യാപിച്ച താങ്ങുവില മില്ലിങ് കൊപ്ര ക്വിന്റലിന് 5250 രൂപയും ഉണ്ട കൊപ്ര ക്വിന്റലിന് 5500 രൂപയുമാണ്. ഉല്‍പ്പാദന ചെലവിലെ വര്‍ധനയും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ ഈ താങ്ങുവില അപര്യാപ്തമാണ്. മില്ലിങ് കൊപ്രയ്ക്ക് ക്വിന്റലിന് 6300 രൂപയായും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 6915 രൂപയായും വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ചെവികൊടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ കൊപ്ര സംഭരിക്കുമ്പോള്‍ നാഫെഡിനുണ്ടാകുന്ന നഷ്ടത്തിന്റെ 15 ശതമാനം മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നഷ്ടം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കാത്ത സാഹചര്യത്തിലാണ് നാഫെഡ് കൊപ്ര സംഭരണത്തില്‍നിന്ന് പിന്മാറിയത്. പാമോയിലിനും സണ്‍ഫ്ളവര്‍ ഓയിലിനും ഇറക്കുമതി തീരുവയില്‍ വന്‍ ഇളവുനല്‍കുമ്പോഴും സബ്സിഡി അനുവദിക്കുമ്പോഴുമാണ് നാളികേര കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുന്നത്. പാമോയിലിനും സണ്‍ഫ്ളവര്‍ ഓയിലിനും ഇറക്കുമതി തീരുവ 88.65 ശതമാനത്തില്‍നിന്ന് 27.50 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചു. പാമോയിലിന് ലിറ്ററിന് 15 രൂപ സബ്സിഡിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍, വെളിച്ചെണ്ണയ്ക്ക് സബ്സിഡി നല്‍കണമെന്ന ആവശ്യം ഇനിയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
(ജി രാജേഷ്കുമാര്‍)
deshabhimani 070413
Labels:
കാര്‍ഷികം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment