Saturday, April 20, 2013
മോഡി-ഷിബു കൂടിക്കാഴ്ച; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വിഎസ്
തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഷിബുവിന്റെ സന്ദര്‍ശനത്തില്‍ സ്വകാര്യ താല്‍പര്യങ്ങളുണ്ടോയെന്നും അന്വേഷിക്കണം. ഗുജറാത്ത് ഒരു വികസന മാതൃകയല്ല. കുടിവെള്ള പ്രശ്നമടക്കം നിരവധി പ്രശ്നങ്ങള്‍ ഗുജറാത്തില്‍ നിലവിലുണ്ട്. ഗുജറാത്ത് മോഡലിനെ പ്രകീര്‍ത്തിക്കുന്നവര്‍ ഗുജറാത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തില്‍ മോഡി പങ്കെടുക്കുന്നതിനാല്‍ താന്‍ പരിപാടിയില്‍ നിന്ന് പിന്‍മാറുകയാണെന്നും വി എസ് അറിയിച്ചു.
മോഡിയെ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ടെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ ആറന്‍മുള കണ്ണാടിയും ഷിബു മോഡിയ്ക്ക് സമ്മാനിച്ചിരുന്നു. വികസന ചര്‍ച്ചകള്‍ക്കാണ് താന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഗുജറാത്ത് സന്ദര്‍ശനത്തെക്കുറിച്ച് ഷിബുവിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഗുജറാത്ത് ഒര് വികസന മാതൃകയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബു-മോഡി കൂടിക്കാഴ്ച വന്‍ വിവാദമായതോടെയാണ് തെറ്റുപറ്റിയെന്ന വിശദീകരണവുമായി ഷിബു രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയല്ലായിരുന്നു തന്റെ സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു.
ഷിബുവിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനെതിരെ യുഡിഎഫ് ഘടകകക്ഷികളടക്കം രംഗത്തെത്തിയിരുന്നു. മന്ത്രിമാരുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖ്യമന്ത്രി വിലക്കണമെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. കേരളം പോലെ വികസനമുള്ള സംസ്ഥാനത്തിലെ മന്ത്രി ഗുജറാത്തിലെ വികസനം മാതൃകയാക്കാന്‍ പോയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിബുവിന്റെ മോഡി സന്ദര്‍ശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഷിബുവിനെതിരേ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും രംഗത്തുവന്നു. കേരളാ വികസനത്തിന് മോഡിയുടെ ഔദാര്യം വേണ്ടെന്നായിരുന്നു ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രതികരണം.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment