Monday, April 8, 2013
വിമാന ഇടപാടില്‍ രാജീവ്ഗാന്ധി ഇടനിലക്കാരനായതായി വിക്കിലീക്ക്സ്
ബോഫോഴ്സ് ഇടപാടിനു മുന്‍പും സ്വീഡിഷ് കമ്പനിയുമായുള്ള യുദ്ധാവശ്യത്തിനുള്ള ഹെലികോപ്റ്റര്‍ കരാറില്‍ ഇടനിലക്കാരനായി രാജീവ് ഗാന്ധി ഇടപെട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച് വിക്കീലീക്ക്സ് രേഖകള്‍ പുറത്തുവന്നു. പ്രധാനമന്ത്രിയാവുന്നതിനു മുന്‍പ് ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ വൈമാനികനായി ജോലിയെടുക്കുമ്പോഴാണ് 1970 ല്‍ രാജീവ് സ്വീഡിഷ് കമ്പനിയുടെ ഇടനിലക്കാരനായത്. പിന്നീടാണ് ബോഫോഴ്സ് ഇടപാടില്‍ രാജീവിന്റെ പേര് ഉയര്‍ന്നത്. വിഗ്ഗന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ സാബ്സ്കാനിയ എന്ന കമ്പനിക്കുവേണ്ടി പ്രവര്‍ത്തിച്ചുവെങ്കിലും കരാര്‍ നടന്നില്ല. അമേരിക്കയില്‍ നിന്നും ചോര്‍ത്തിയ കിസ്സിംഗര്‍ കാലത്തെ നയതന്ത്രരേഖകളിലാണ് രാജീവ് ഇടനിലക്കാരനായതിന്റെ സൂചനകള്‍. നെഹ്റു കുടുംബത്തിന്റെ വ്യാപകമായ നയതന്ത്ര ബന്ധങ്ങള്‍ ഇതിനായി രാജീവ് ഉപയോഗിച്ചിട്ടുണ്ടാവാമെന്നും രേഖകളിലുണ്ട്.
വിക്കിലീക്ക്സും ഹിന്ദു ദിനപത്രവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഹിന്ദു തിങ്കളാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇടപാട് സംബന്ധിച്ച വിശദവിവരങ്ങള്‍ തിങ്കളാഴ്ച വിക്കിലീക്ക്സ് പുറത്തുവിട്ടേക്കും. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തിരാവസ്ഥക്കാലത്ത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ സഹായം തേടിയിരുന്നതായും ഈ കാലത്തെ വിക്കിലീക്ക്സ് രേഖകളിലുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് അമേരിക്കയെ വിമര്‍ശിച്ചിരുന്ന ഫെര്‍ണാണ്ടസ് അതേസമയം രഹസ്യമായി സിഐഎയുടെ ധനസഹായം തേടിയെന്നും രേഖകള്‍ പറയുന്നു
deshabhimani
Labels:
അഴിമതി,
വാര്‍ത്ത,
വിക്കിലീക്ക്സ്
Subscribe to:
Post Comments (Atom)

No comments:
Post a Comment