കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസംഗ വേദിക്കടുത്തുനിന്ന് കണ്ടെത്തിയ പടക്കം സ്ഫോടക വസ്തുവാക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം ചീറ്റി. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ കേരള യാത്ര സ്വീകരണ വേദിക്കടുത്താണ് പൊട്ടാത്ത പടക്കം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. പടക്കം പരിശോധിക്കാനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത് വന്‍ സംഭവമാക്കി അവതരിപ്പിക്കുകയായിരുന്നു. വാര്‍ത്തയ്ക്ക് വീര്യം പകരാന്‍ സ്ഫോടക വസ്തുവിന് കണ്ണൂര്‍ ടൗണ്‍ എസ്ഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ വലയം തീര്‍ത്തെന്നുവരെ എഴുതിപിടിപ്പിച്ചു. എന്നാല്‍ പൊലീസ് പരിശോധിച്ചപ്പോള്‍ "സ്ഫോടക വസ്തു" പൊട്ടാത്ത ഗുണ്ടാണെന്ന് തെളിഞ്ഞു. സ്വീകരണത്തിനിടയില്‍ വേദിക്കടുത്തുള്ള സ്റ്റേഡിയത്തില്‍നിന്ന് പടക്കം പൊട്ടിച്ചപ്പോള്‍ തെറിച്ചുവീണ പൊട്ടാത്ത ഗുണ്ടാണിതെന്ന് പൊലീസ് ഉറപ്പിച്ചതോടെ കള്ളക്കഥ ചീറ്റി. പൊലീസ് കണ്ടുകൊണ്ടിരിക്കെയാണ് ഗുണ്ട് വീണത്. കരുവാളിച്ച ഗുണ്ട് അപ്പോള്‍തന്നെ പൊലീസ് എടുത്തുകൊണ്ടുപോയി. വലയം തീര്‍ക്കലും മറ്റും ഭാവനാ സൃഷ്ടി മാത്രം.
deshabhimani
No comments:
Post a Comment