Sunday, April 7, 2013

ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളന ലോഗോ പ്രകാശനംചെയ്തു

ആലപ്പുഴ: ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ലോഗോ ഏറ്റുവാങ്ങി. പുന്നപ്ര വയലാറിന്റെ പോരാട്ട പ്രതീകമായ വാരിക്കുന്തവും കുട്ടനാടന്‍ ജലാശയങ്ങളും ചുണ്ടന്‍ വള്ളവും പശ്ചാത്തലമാക്കിആര്‍ടിസ്റ്റ് ജയനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സെക്രട്ടറിയറ്റംഗം ആര്‍ നാസര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി അബിന്‍ഷാ, സംസ്ഥാനകമ്മിറ്റി അംഗം വി സോജകുമാര്‍, ആര്‍ രാജേഷ് എംഎല്‍എ, ആര്‍ടിസ്റ്റ് ജയന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി മനു സി പുളിക്കല്‍ സ്വാഗതം പറഞ്ഞു. മെയ് 21,22, 23 തീയതികളില്‍ ആലപ്പുഴയിലാണ് സമ്മേളനം.

No comments:

Post a Comment