Sunday, April 7, 2013
ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം അന്വേഷിക്കുമെന്ന് ചിദംബരം
വന്‍കിട കള്ളപ്പണനിക്ഷേപകരായ ഇന്ത്യക്കാരെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. 170 രാജ്യങ്ങളില്‍നിന്നുള്ള 1.3 ലക്ഷം വ്യക്തികളുടെയും 1.2 ലക്ഷം കമ്പനി, ട്രസ്റ്റ് എന്നിവയുടെയും കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങളാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സ്(ഐസിഐജെ) നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത്.
612 ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മനോരമ കുടുംബത്തില്‍നിന്നുള്ള എംആര്‍എഫ് ചെയര്‍മാന്‍ കണ്ടത്തില്‍ മാമ്മന്‍, മാനേജിങ് ഡയറക്ടര്‍ അര്‍ജുന്‍ മാമ്മന്‍, ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ മാപ്പിള എന്നിവരുടെ പേരും പട്ടികയിലുണ്ട്. രാജ്യസഭാംഗമായ മദ്യരാജാവ് വിജയ് മല്യ, എസ്സാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രവി റൂയിയ തുടങ്ങി മറ്റ് നിരവധി പ്രമുഖരും ലിസ്റ്റിലുണ്ട്. എംആര്‍എഫ് മേധാവികളടക്കമുള്ള ഇത്തരക്കാര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തശേഷം ആ കമ്പനിയുടെ പേരിലാണ് കള്ളപ്പണം നിക്ഷേപിക്കുന്നത്. ലിസ്റ്റിലുള്ള പേരുകള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ചിദംബരം പറഞ്ഞു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതായും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് പരിശോധിച്ചിട്ടുണ്ട്. നികുതിനിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ചിദംബരം പറഞ്ഞു.
deshabhimani 070413
Subscribe to:
Post Comments (Atom)
No comments:
Post a Comment