Thursday, April 11, 2013

ലാവ്ലിന്‍: ഹര്‍ജികള്‍ വാദത്തിനായി മാറ്റി

ലാവ്ലിന്‍ കേസിന്റെ വിചാരണ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വാദത്തിനായി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ത്ഥ മേനോന്‍ എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് സി ടി രവികുമാര്‍ വ്യാഴാഴ്ചത്തേക്കു മാറ്റിയത്. സിബിഐ അഭിഭാഷകന്‍ സാവകാശം തേടിയതിനെത്തുടര്‍ന്നാണ് വാദം മാറ്റിയത്. കമ്പനി മുന്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡല്‍ എന്നിവര്‍ വിചാരണയ്ക്കായി ഹാജരാവാത്തതിനാല്‍ ഇവര്‍ക്കെതിരായ കേസ് വേര്‍പെടുത്തി വിചാരണ ത്വരിതപ്പെടുത്തണമെന്നാണ് പിണറായിയുടെയും മറ്റും ഹര്‍ജികളിലെ ആവശ്യം. ഈ ആവശ്യം വിചാരണകോടതി നിരസിച്ചത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, കേസില്‍ കമ്പനിയെയുംമറ്റും മാറ്റിനിര്‍ത്തി വിചാരണ നടത്തേണ്ട സാഹചര്യമില്ലെന്നാണ് സിബിഐ നിലപാട്. കേസ് മധ്യവേനല്‍ അവധിക്കുശേഷം പരിഗണിക്കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച വാദം നടത്താമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

deshabhimani 11413

No comments:

Post a Comment