Wednesday, April 10, 2013

ബംഗാളില്‍ തൃണമൂല്‍ അക്രമം നിര്‍ത്തണം


ബംഗാളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വ്യാപകമായി സിപിഐ എം പ്രവര്‍ത്തകരെയും ഓഫീസുകളും തൃണമൂലുകാര്‍ നശിപ്പിക്കുകയാണ്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ സുധീപ്ത ഗുപ്തയുടെ മരണത്തെക്കുറിച്ച് അടിയന്തിരമായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറവണം.

ആസൂത്രണ കമീഷന്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ ചൊവാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജി എത്തിയപ്പോള്‍ അവിടെ പ്രതിഷേധമുണ്ടായി. ഇതിനിടെ മന്ത്രി അമിത് മിത്ര ഉള്‍പ്പെട്ടുണ്ടായ സംഭവത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. സംഭവം എങ്ങനെ ഉണ്ടായിയെന്ന് പാര്‍ട്ടി പരിശോധിക്കും. ബംഗാളില്‍ സിപിഐ എം ഓഫീസുകള്‍ തകര്‍ക്കുന്നത് തടയാന്‍ തൃണമൂല്‍ പാര്‍ട്ടി നേതൃത്വം അടിയന്തിരമായി ഇടപെടണം. സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പി ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment