ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരില്‍ തുടങ്ങും. വെള്ളിയാഴ്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണ- കരകൗശല മേഖലകളിലെ 411 പേര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ച രാവിലെ 9.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി ടി രാജന്‍ പതാകയുയര്‍ത്തും. 12ന് വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിലാണ് പൊതുസമ്മേളനം. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍, സിഐടിയു ട്രഷറര്‍ കെ എം സുധാകരന്‍, സംസ്ഥാനസെക്രട്ടറി എ പി വാസു, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിക്കും. വടക്കേ സ്റ്റാന്‍ഡില്‍നിന്നാണ് പ്രകടനം ആരംഭിക്കുക.
സാമഗ്രികളുടെ വിലക്കയറ്റവും അശാസ്ത്രീയമായ നിയന്ത്രണങ്ങളുംമൂലം നിര്‍മാണമേഖല സ്തംഭനത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് പണിയില്ലാതായി. ശാസ്ത്രീയമായ മണലെടുപ്പിനും കൃത്യമായ വ്യവസ്ഥകളില്ല. ആര്‍ട്ടിസാന്‍സ് മേഖലയ്ക്ക് പ്രത്യേക വകുപ്പും മന്ത്രാലയവും അനുവദിക്കണം. നിര്‍മാണം, കൈത്തൊഴില്‍, വിദഗ്ധതൊഴില്‍, തയ്യല്‍, ഗാര്‍ഹിക, ആഭരണനിര്‍മാണ, ഈറ്റ-പനമ്പ് മേഖലകളിലെ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധി അംഗങ്ങള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 1000 രൂപ മിനിമം പെന്‍ഷന്‍ പുനഃസ്ഥാപിക്കണം. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ രണ്ടുരൂപയ്ക്ക് അരിയും നല്‍കണം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി ടി രാജന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം എം വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ പി കെ ഷാജന്‍, കണ്‍വീനര്‍ ടി സുധാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 110413
No comments:
Post a Comment