Saturday, April 20, 2013

നേതാവിന്റെ വാഹനങ്ങള്‍ കത്തിച്ചത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെ


തളിപ്പറമ്പ്: യൂത്ത്ലീഗ് ജില്ലാ സെക്രട്ടറിയുടെയും സഹോദരന്റെയും ഇരുചക്രവാഹനങ്ങള്‍ കത്തിച്ചതിനെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍. പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍ ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഗള്‍ഫിലേക്ക് കടന്നു. നഗരസഭാ കൗണ്‍സിലര്‍കൂടിയായ യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി പി കെ സുബൈറിന്റെ ബൈക്കും അനുജന്‍ അഷ്റഫിന്റെ സ്കൂട്ടറും നവംബര്‍ 24ന് രാത്രിയാണ് കത്തിച്ചത്. യൂത്ത്ലീഗ് പുഷ്പഗിരി ശാഖാ സെക്രട്ടറി വടക്കാഞ്ചേരി മജീദിനെ കഴിഞ്ഞ ആഴ്ചയില്‍ രണ്ടുദിവസം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവിരങ്ങള്‍ ലഭിച്ചത്. മജീദിനെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞ് സദാചാരം മുഹമ്മദലി, കൊക്ക താഹിര്‍ എന്നിവര്‍ ഗള്‍ഫിലേക്ക് കടന്നു. മജീദിനെ ഭാരവാഹിസ്ഥാനത്തുനിന്ന് മാറ്റിയതായും മറ്റുരണ്ടുപേരെ പുറത്താക്കിയതാണെന്നുമാണ് ലീഗ് കേന്ദ്രങ്ങള്‍ ഇപ്പോള്‍പ്രചരിപ്പിക്കുന്നത്്. സദാചാരഗുണ്ടാ പ്രവര്‍ത്തനത്തിലൂടെ കുപ്രസിദ്ധനായ ആബിദിന്റെ സംഘാംഗങ്ങളാണ് മുഹമ്മദലിയും താഹിറും. എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടുകാരാണ് സംഭവം നടത്തിയതെന്ന ആരോപിച്ച് യൂത്ത്ലീഗ് -ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു.കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഭരണതലത്തില്‍ അണിയറനീക്കം ശക്തമാണ്.

deshabhimani

No comments:

Post a Comment