പ്രതിപക്ഷം വെള്ളിയാഴ്ച വീണ്ടും പ്രശ്നം സഭയില്‍ ഉയര്‍ത്തിപ്പോലായിരുന്നു ഈ വിശദീകരണം. മുഖ്യമന്ത്രിക്ക് തന്നെ സരിതയെപ്പറ്റി താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ചീഫ്വിപ്പ് പി സി ജോര്‍ജ് വെളിപ്പെടുത്തിയ കാര്യം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയത് സരിതയുടെ അറസ്റ്റിനുശേഷം മാത്രമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ വീണ്ടും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ സംരക്ഷണ കേന്ദ്രമായി മാറിയെന്നും പ്രതിപക്ഷം പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ചേ തീരൂവെന്ന് കോടിയേരി പറഞ്ഞു.
deshabhimani
No comments:
Post a Comment