Thursday, October 10, 2013

നവമാദ്ധ്യമ ഇടപെടലുകള്‍ക്കെതിരേയുള്ള പോലീസ് അതിക്രമം അപലപനീയം

ഫേസ് ബുക്കില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുവാവിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ പോലീസ് നടപടിക്കെതിരേ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്) അഭ്യര്‍ഥിച്ചു. ഈ അടുത്തകാലത്ത്, ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തെന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത് വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കുത്തകമദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിനെതിരേ നവമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളെകൂടി ലക്ഷ്യം വയ്ക്കുന്നതാണ് ഇപ്പോഴത്തെ പോലീസ് നടപടി.

വാര്‍ത്തകള്‍ തമസ്കരിക്കുകയും, വക്രീകരിക്കുകയും ചെയ്യുന്ന കുത്തക മാദ്ധ്യമങ്ങളെ തുറന്നുകാണിക്കുകയെന്നത് നവമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ധര്‍മ്മമാണ്. നവമാദ്ധ്യമരംഗത്ത് സാധാരണ ജനങ്ങളുടെ സ്വാഭാവികവും ക്രിയാത്മകവുമായ ഇത്തരം ഇടപെടലുകളെ ഇല്ലാതാക്കുവാന്‍ വേണ്ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന നടപടികളില്‍നിന്നും സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് ഡി.എ.കെ.എഫ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment