Saturday, December 14, 2013

വന്‍ ജനപങ്കാളിത്തത്തോടെ ക്ലിഫ് ഹൗസ് ഉപരോധം മുന്നോട്ട്

സോളാര്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തില്‍ ആറാം ദിവസവും ആയിരങ്ങള്‍ അണിനിരന്നു.

വാമനപുരം നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് ആറാം ദിവസം സമരത്തില്‍ അണിനിരന്നത്. രാജ്ഭവന് മുമ്പില്‍നിന്ന് രാവിലെ 9.30ന് ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ സമരം ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഒരുക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഉപരോധ സമരം ശക്തമാകുന്നത്. ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിയാണ് ആറാം ദിവസവും സമരം പുരോഗമിക്കുന്നത്. ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് സമീപവാസികളായ ജനങ്ങളെ സമരത്തിനെതിരെ തിരിക്കാനുള്ള പൊലീസ് നീക്കം കഴിഞ്ഞദിവസം എല്‍ഡിഎഫ് നേതാക്കള്‍ ഇടപെട്ട് തടഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment