Wednesday, December 11, 2013

പാര്‍ലമെന്റ് മാര്‍ച്ചിന് ഡല്‍ഹി ഒരുങ്ങുന്നു; തൊഴിലാളികള്‍ എത്തി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ലക്ഷങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. മാര്‍ച്ച് ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഡല്‍ഹിനഗരം. മാര്‍ച്ചിനുള്ള അവസാനവട്ട ഒരുക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ചൊവ്വാഴ്ചതന്നെ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പാര്‍ലമെന്റ് മാര്‍ച്ച്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉറപ്പാക്കാന്‍ ദേശീയ സാമൂഹ്യ സുരക്ഷാ ഫണ്ട് നടപ്പാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടേതിനു സമാനമായ വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, ചുരുങ്ങിയ മാസവേതനം 10,000 ആയി നിശ്ചയിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, പുതിയ തൊഴില്‍മേഖലകള്‍ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പ് വരുത്തുക, ബോണസ്, പെന്‍ഷന്‍ എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പരിധികള്‍ എടുത്തുകളയുക, ട്രേഡ് യൂണിയനുകള്‍ക്ക് 45 ദിവസത്തിനകം രജിസ്ട്രേഷന്‍ നല്‍കി അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ് തുടങ്ങി 11 കേന്ദ്രട്രേഡ്യൂണിയന്‍ സംഘടനകളാണ് സമരത്തില്‍ അണിനിരക്കുന്നത്. ഇതിനു പുറമെ ഇന്‍ഷുറന്‍സ്, ബാങ്കിങ്, പ്രതിരോധ മേഖലകളില്‍ തൊഴിലെടുക്കുന്നവരും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പങ്കെടുക്കും. മാര്‍ച്ച് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പ്രമുഖ നേതാക്കള്‍ അഭിവാദ്യംചെയ്ത് സംസാരിക്കും. സമരത്തിന് രണ്ടുദിവസംമുമ്പുതന്നെ തലസ്ഥാനത്തേക്ക് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. സിഐടിയുവിന്റെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ രാംലീലാ മൈതാനിയില്‍ ഒരുക്കിയ ക്യാമ്പിലാണ് തൊഴിലാളികളുടെ താമസം. ചൊവ്വാഴ്ച ഒഡിഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ എത്തി. സിഐടിയു ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തനം.

TU’s March to Parliament, Dec 12

Ten Demands of the Joint Trade Union Movement of India

1.  Concrete measures to contain price rise
2.  Strict enforcement of labour laws
3.  Constitute National Social Security Fund at the national level to provide universal social security coverage to unorganised workers
4.  No contractorisation of work of permanent/ perennial nature; equal wages and benefits for contract workers as the permanent workers doing the same job
5.  Minimum wage of not less than Rs 10000 per month linked with consumer price index; amendment to Minimum Wages Act to ensure universal coverage irrespective of schedules
6.  Stop disinvestment of Public Sector Undertakings
7.  Concrete measures for employment generation
8.  Assured pension for all
9.  Remove all ceilings on payment and eligibility for bonus, provident fund, gratuity etc
10.Compulsory registration of trade unions within a period of 45 days and immediate ratification of ILO Conventions No 87 and 98

CITU’s Role Now

Two forces are acting in opposite direction in the working class and democratic movement.

On one side at political level the corporate–communal combination is trying to take over the reign of governance replacing the other combination of corporates, foreign and domestic, recording unprecedented unity of the ruling classes in a situation of unprecedented economic crisis. The workers and other toiling sections are being drawn into the vortex of the agitation creating divisions within their own classes.

On the other side the working class is being drawn more and more into united working class actions on their own class issues. The joint trade union actions, including 20-21 February, 2013 workers general strike; several industry-wise joint actions despite weaknesses, betrayal and attempt to sabotage; state level joint actions and massive all India rally before the parliament on 12 December bear this fact.

Three news items / reports in this issue of the Working Class - the working class united agitation on class issues in Andhra Pradesh standing face to face to the sectarian agitation for division of the State; the united platform of working women during Anganwadi workers conference in Assam in contrast to several divisive agitations on ethnic line; and formation of broad anti-communal platform of secular parties, workers and other mass organizations and democratic sections challenging the communal forces, dividing the people on communal line; are testimony of the conscious attempt of building class and people’s unity.

United movement per se cannot lead the clashes of two opposing forces to objective direction automatically. There has to be conscious efforts by the most conscious section among the working class movement lifting it to its ideological and political plane. The class unity must be maintained and advanced defeating sectarianism, opportunism and attempt of compromise mid-way. This working class unity has to be widened with other sections particularly the peasants and agricultural workers and other democratic toiling sections to oppose the class exploitation and the policies favouring of propertied classes.At many places, same workers, who join class actions to oppose government policies, put their stamp of approval in favour of the same anti-worker anti-people policies in assembly / parliamentary elections.

CITU, committed to workers unity and struggle, workers-peasants alliance as embossed in its flag must play its historic role through independent initiatives for the success of joint struggle and carry on its political campaign in favour of the working class and secular democracy.

No comments:

Post a Comment