Thursday, December 12, 2013

നാലാം ദിവസവും ക്ലിഫ് ഹൗസ് ഉപരോധം ശക്തം

സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ നാലാം ദിനത്തിലും ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോവളം നിയോജക മണ്ഡലത്തിലെ വളന്റിയര്‍മാരാണ് വ്യാഴാഴ്ച ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം നാലാം ദിവസം ദേവസംബോര്‍ഡ് ജംഷനില്‍ സമരക്കാതെ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ക്ലിഫ് ഹൗസിന് വളരെ അകലെയാണ് ദേവസം ബോര്‍ഡ് ജംഷന്‍. ഈ മേഖലയിലെ ജനങ്ങളെ സമരക്കാര്‍ക്കെതിരെ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ നാലാം ദിവസത്തെ സമരം ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അര്‍ഹതയില്ലെന്നും സ്വയം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധത്തിലൂടെ അദ്ദേഹത്തിന് അധികാരമൊഴിയേണ്ടിവരുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

ഉപരോധത്തിന്റെ മൂന്നാംദിവസമായിരുന്ന ബുധനാഴ്ച നേമം നിയോജകമണ്ഡലത്തിലെ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് ഉപരോധിച്ചു. അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവര്‍ത്തകരെയും എആര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് വിട്ടത്.

deshabhimani

2 comments:

  1. വഴിപാട് സമരങ്ങൾ ഇങ്ങനെ മുറ പോലെ നടത്തണം. കമ്മ്യൂണിസം കേരളത്തിലെങ്കിലും ബാക്കിയാകാൻ ഇമ്മാതിരി വഴിപാടും ആചാരങ്ങളും തുടരണം. കെ‌ജ്‌രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും മുന്നേറ്റമൊന്നും കണക്കിലെടുക്കണ്ട. പ്രകാശ് കാരാട്ട് സഖാവ് ഒന്ന് ഡൽഹിയിൽ മത്സരിച്ചോ എന്ന ബാലിശമായ ചോദ്യം അവജ്ഞയോടെ തള്ളിക്കളയണം. ക്ലിഫ് ഹൗസ് ഉപരോധം അവസാനിച്ചാൽ ഇമ്മാതിരി വഴിപാടുകൾ ഇനിയും നേതാക്കളുടെ തലയിൽ ഉദിക്കേണമേ എന്ന് പ്രാർത്ഥിക്കാം. ഓം ഇങ്ക്വിലാബ് നമഹ:

    ReplyDelete
  2. പ്രാര്‍ത്ഥിച്ചോളൂ...പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടെന്നല്ലേ പയമൊയി..

    ReplyDelete