Thursday, December 12, 2013

സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്ട്രേലിയന്‍ കോടതിയുടെ സ്റ്റേ

മെല്‍ബണ്‍: രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിമമസാധുത നല്‍കിയ നിയമത്തിന് ഓസ്ട്രേലിയന്‍ പരമോന്നത കോടതിയുടെ സ്റ്റേ. നിയമം സംബന്ധിച്ച് അന്തിമ തീരുമാനം ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സ്വീകരിക്കുമെന്നാണ് കോടതിയുടെ വിധി. പാര്‍ലമെന്റ് തീരുമാനം വരുന്നത് വരെ സ്വവര്‍ഗ വിവാഹ നിയമത്തിന് സാധുതയുണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് സ്വവര്‍ഗ വിവാഹം ഓസ്ട്രേലിയയില്‍ നിയമവിധേയമാക്കിയത്. ഇതിന് ശേഷം 27 ജോഡി സ്വവര്‍ഗാനുരാഗികള്‍ വിവാഹിതരായിരുന്നു. കോടതി വിധിയോടെ ഇവരുടെ വിവാഹത്തിന് നിയമസാധുതയില്ലാതായി. കാനഡ, സ്പെയിന്‍, സ്വീഡന്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സുപ്രീം കോടതി സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന് വിധിച്ചിരുന്നു.

deshabhimani

No comments:

Post a Comment