Friday, March 14, 2014

തമിഴ് നാട്ടില്‍ സിപിഐ എമ്മും സിപിഐയും 18 സീറ്റില്‍ മത്സരിക്കും

തമിഴ് നാട്ടില്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ മത്സരിക്കുന്ന 18 സീറ്റുകള്‍ പ്രഖ്യാപിച്ചു. ചെന്നെയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ എന്നിവര്‍ സംയുക്തമായാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി കെ രംഗരാജന്‍ എംപി, സിപിഐ മുതിര്‍ത്ത നേതാവ് ആര്‍ നല്ലകണ്ണ് എന്നിവരും പങ്കെടുത്തു.

എഐഎഡിഎംകെ നേതൃത്വത്തിന്റെ തെറ്റായ നയസമീപനത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മും സിപിഐയും ആ പാര്‍ടിയുമായുള്ള മുന്നണിബന്ധം ഉപേക്ഷിച്ചിരുന്നു. തമിഴ് നാട്ടിലും പോണ്ടിച്ചേരിയിലുമായി 40 സീറ്റുളാണുള്ളത്. മുഴുവന്‍ സീറ്റിലും മത്സരിക്കണമെന്നതായിരുന്നു സിപിഐ എം, സിപിഐ പ്രവര്‍ത്തകരുടെ ഏകകണ്ഠമായ ആവശ്യം. എന്നാല്‍ വിയജസാധ്യത കൂടി കണക്കിലെടുത്താണ് രണ്ട് പാര്‍ടികളും ഒമ്പത് സീറ്റുകളില്‍ വീതം മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. എഐഎഡിഎംകെയുടേയും ഡിഎംകെയുടേയും വഞ്ചനയില്‍ നിന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്.

സിപിഐ എം കോയമ്പത്തൂര്‍, മധുര, നോര്‍ത്ത് ചെന്നൈ, കന്യാകുമാരി, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, വിരുദുനഗര്‍, വിഴുപ്പുരം(സംവരണം), തഞ്ചാവൂര്‍ എന്നിവിടങ്ങളിലും സിപിഐ തെങ്കാശി(സംവരണം), നാഗപട്ടണം(സംവരണം), തിരുപ്പൂര്‍, പുത്തുച്ചേരി, ശിവഗംഗ, ധര്‍മപുരി, കടലൂര്‍, തരുവള്ളൂര്‍(സംവരണം) തൂത്തുക്കുടി എന്നിവടങ്ങളിലുമാണ് മത്സരിക്കുക.

ഇ എന്‍ അജയകുമാര്‍ deshabhimani

No comments:

Post a Comment