Thursday, March 13, 2014

ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തി

കൊച്ചി: വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തി. ചാനലിനുള്ളിലെ ആഭ്യന്തര കാര്യങ്ങളാണ് സംപ്രേഷണംനിര്‍ത്തി വെക്കുന്നതിലേക്കെത്തിച്ചത്.

 എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീറിനേയും കോഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനേയുംമാനേജ്മെന്‍റ് പുറത്താക്കിയിരുന്നു. റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയുടെ തൊഴിലാളി വിരുദ്ധ നടപടികൾ ചോദ്യം ചെയ്തതിനാണു നടപടി എന്ന് ജീവനക്കാർ ആരോപിക്കുന്നു.ഇതില്‍ പ്രതിഷേധിച്ച് സംപ്രേഷണം നിര്‍ത്തുകയാണെന്ന് അറിയിച്ച് ചാനലിലെ മാധ്യമപ്രവര്‍ത്തകള്‍ ഒന്നടക്കം ജോലി നിര്‍ത്തുകയായിരുന്നു. 11 മണിയുടെ ന്യൂസ് ബുള്ളറ്റിന്‍ വായിച്ച കെ പി അഭിലാഷ് ഇക്കാര്യം അറിയിച്ചതിന് ശേഷമാണ് സപ്രേഷണം നിര്‍ത്തിയത്.

രാവിലത്തെ ബുള്ളറ്റിന്‍ വീണ്ടൂം സപ്രേഷണം ചെയ്യാനേ ചാനലിനു കഴിയുന്നുള്ളൂ. ചാനലിന്റെ വെബ് സൈറ്റിൽ മാനേജ്മെന്റ് നടപടിക്കെതിരെ വാര്‍ത്ത നല്കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment