Friday, March 14, 2014

യുഡിഎഫ് യോഗത്തില്‍ എം ഐ ഷാനവാസിന് നേരെ കയ്യേറ്റശ്രമം

മാനന്തവാടി: കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷനിലെത്തിയ സിറ്റിങ്ങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം ഐ ഷാനവാസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. കണ്‍വെന്‍ഷന്‍ നടന്ന കമ്യൂണിറ്റിഹാളില്‍ ഷാനവാസ് പ്രസംഗിക്കുവാന്‍ ഏഴുനേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂക്കി വിളിച്ചു. മുതിര്‍ന്ന നേതാക്കളള്‍ ഇടപ്പെട്ടിട്ടും പ്രതിഷേധം ശമിപ്പിക്കുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഷാനവാസ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

പ്രതിഷേധ വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹാളിനകത്ത് പ്രവേശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ല. കെ കെ അബ്രഹാം, എന്‍ ഡി അപ്പച്ചന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംപി എന്ന നിലയില്‍ മണ്ഡലത്തെ അവഗണിച്ചതിനെതിരെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് കൂക്കി വിളിയും അവഹേളനവും.

deshabhimani

No comments:

Post a Comment