Sunday, March 16, 2014

എസ്ബിടി റാങ്ക്ലിസ്റ്റ് വിമുക്ത ഭടന്മാരെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചില്ല

കാഞ്ഞങ്ങാട്: എസ്ബിടി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിമുക്തഭടന്മാരെ അകാരണമായി ഇന്റര്‍വ്യുവില്‍നിന്ന് ഒഴിവാക്കി. വിമുക്തഭന്മാരുടെ ഡിസ്ചാര്‍ജ് ബുക്കില്‍ ബിരുദധാരിയെന്ന് പ്രതിരോധസേന അധികൃതര്‍ രേഖപ്പെടുത്തിയത് മറയാക്കിയാണ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ പട്ടാളക്കാരെ എസ്ബിടി അധികൃതര്‍ ഒഴിവാക്കിയത്. 1030 ഒഴിവിലേക്ക് 56,000 പേരാണ് നവംബര്‍ 24ന് നടന്ന പരീക്ഷയെഴുതിയത്. 566 പേരടങ്ങിയ റാങ്ക്ലിസ്റ്റില്‍ ജില്ലയില്‍നിന്ന് ഉള്‍പ്പെട്ട രണ്ട് വിമുക്തഭടന്മാരുടെ തൊഴിലവസരമാണ് എസ്ബിടി അധികൃതര്‍ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞദിവസം എസ്ബിടി കോഴിക്കോട് റീജണല്‍ ഓഫീസിലായിരുന്നു ഇന്റര്‍വ്യു. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റില്‍ ഗ്രാജ്വേറ്റ് എന്ന് രേഖപ്പെടുത്തിയതിനാല്‍ അധിക യോഗ്യതയുള്ളവരായി കണക്കാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയക്കുകയായിരുന്നു.

പ്രീഡിഗ്രി പഠനകാലത്ത് കരസേനയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 15 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ പ്രതിരോധ സേന നല്‍കുന്ന ബഹുമതി മാത്രമാണ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ്. ഇതാകട്ടെ ഒരു സര്‍വകാലാശാലയും അംഗീകരിച്ചിട്ടുമില്ല. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് അപേക്ഷിക്കാന്‍ പോലുമാകില്ല. എസ്്്എസ്എല്‍സി, പ്ലസ്ടു യോഗ്യതയാണ് എസ്ബിടി പ്യൂണ്‍ തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് വിമുക്തഭടന്മാരായ രണ്ടുപേരും പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്.

deshabhimani

No comments:

Post a Comment