Friday, March 14, 2014

ഇന്നസെന്റിന് പിന്തുണയുമായി കലാഭവന്‍ മണി

ചാലക്കുടി: ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശരീരവും മനസ്സും അര്‍പ്പിച്ച് രംഗത്തുണ്ടാകുമെന്ന് കലാഭവന്‍ മണി. തന്നെ കാണാനെത്തിയ ഇന്നസെന്റിന്റെ കൈപിടിച്ച് നിറഞ്ഞ ചിരിയോടെ മണി അത് പറയുമ്പോള്‍ ചാലക്കുടിയുടെ ആകെ പിന്തുണയാണ് ഇന്നസെന്റിന് ലഭിച്ചത്.

പാവപ്പെട്ടവരും പണിയാളരുമായ നിസ്വരോട് ആത്മബന്ധം കാത്തുവയ്ക്കുന്ന കലാഭവന്‍ മണിയുടെ പിന്തുണ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണെന്ന് ഇന്നസെന്റ് പറഞ്ഞു. ഓരോ അണുവിലും ചാലക്കുടിയെ മണി സ്നേഹിക്കുന്നു. ദരിദ്രവും പീഡിതവുമായ തന്റെ ഭൂതകാലം അദ്ദേഹം മറച്ചുവയ്ക്കാറില്ല. ഇത്തരത്തില്‍ വേറിട്ട കലാജീവിതത്തിന്റെ ഉടമയായ മണിയുടെ സഹായം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു

deshabhimani

No comments:

Post a Comment