tag:blogger.com,1999:blog-7541104321210445578.post8282767822875685924..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: കെഎംഎംഎല്‍: സത്യം പുറത്തുവരട്ടെജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-2377304231266445412009-10-30T23:56:17.528+05:302009-10-30T23:56:17.528+05:30മ്മന്‍ചാണ്ടി യുഡിഎഫ് കവീനറായിരിക്കെയാണ് പൊതുമുതല്‍...മ്മന്‍ചാണ്ടി യുഡിഎഫ് കവീനറായിരിക്കെയാണ് പൊതുമുതല്‍ ചോര്‍ത്താനുള്ള ഈ പദ്ധതി രൂപപ്പെടുന്നത്. പദ്ധതിക്ക് തിടുക്കത്തില്‍ അനുമതി നല്കുമ്പോള് ഉമന്‍ചാണ്ടി മുഖ്യമന്ത്രി. പി കെ കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുശേഷം വ്യവസായമന്ത്രിയുടെ കസേരയിലിരുന്ന ഇബ്രാഹിംകുഞ്ഞും ഉമ്മന്‍ചാണ്ടിയും കെഎംഎംഎല്‍ വികസനപദ്ധതികളുടെ ആസൂത്രണത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ്. സിബിഐ അന്വേഷണാവശ്യം കേന്ദ്രഗവമെന്റ് നിരസിച്ചു. വിചിത്ര വാദങ്ങളാണ് ഇതിനു നിരത്തിയത്. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമില്ലെന്നും ചില കരാറുകാര്‍ കോടതിയില്‍ പോയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കോടതിയലക്ഷ്യമാകുമെന്നുമൊക്കെയാണ് കേന്ദ്രം ന്യായം നിരത്തിയത്. കരാറുകാര്‍ ആര്ബിട്രേഷന് പോയതിനെ ചൂണ്ടിയായിരുന്നു കോടതിയലക്ഷ്യമാകുമെന്ന വാദം. ഇത് നിലനില്‍ക്കുന്നതല്ലെന്നും ഇടപാടുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളുമായും വിദേശരാജ്യങ്ങളുമായും ബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അന്വേഷണമില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നു. അത് കുറ്റവാളികളെ രക്ഷിക്കാനുള്ള രാഷ്ട്രീയമായ ഇടപെടല്‍ തന്നെയായിരുന്നു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com