Monday, August 1, 2011

സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയതായി ഡി പി ഐ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഈ നിര്‍ദേശം പാലിക്കാന്‍ കൂട്ടാക്കിയില്ല. സിനിമാറ്റിക് ഡാന്‍സ് നടത്തുന്നതുമൂലം സാമൂഹികവും മതപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സിനിമാറ്റിക് ഡാന്‍സിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ ചൂഷണത്തിന് ഇടയാവുന്നുണ്ട്. അതിനാല്‍ അധ്യാപകര്‍ ഇത്തരം പരിപാടികളുമായി ബന്ധപ്പെടരുത്. ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഡി പി ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

janayugom 010811

6 comments:

  1. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയതായി ഡി പി ഐ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

    ReplyDelete
  2. WTF?? why cant kids dance to the tunes they like??
    and you think stuff like bharatanatyam, mohiyattam are okay? ever thought what is the content of the lyrics??

    next what will they abolish pants??

    ReplyDelete
  3. നന്നായി. നിങ്ങ കണ്ടോളീ, അടുത്ത കൊല്ലം തൊട്ട് നുമ്മട സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റം

    ReplyDelete
  4. ഇനിപിള്ളാരൊക്കെ നന്നാകും....

    ReplyDelete
  5. സർക്കാർ സദാചാരം.

    ReplyDelete