Saturday, November 19, 2011

ഇന്ധനവില: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പെട്രോള്‍ -ഡീസല്‍ വിലനിര്‍ണയം നയപരമായ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ എ കെ പട്നായിക്, സ്വതന്തര്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെട്രോള്‍ വിലനിര്‍ണയ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് എഐവൈഎഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് അറിയിച്ചത്. എഐവൈഎഫ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളി.

ഇന്ധന വിലനിര്‍ണയാധികാരം തിരിച്ചെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി നിരാകരിച്ചു. വിലനിര്‍ണയത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമനിര്‍മാണസഭകളാണ്. സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണിത്. ഉല്‍പ്പന്നങ്ങളുടെ വില കോടതികള്‍ക്ക് നിര്‍ണയിക്കാനാകില്ലെന്ന് നേരത്തെ പല ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്- സുപ്രീംകോടതി അറിയിച്ചു. വിലനിര്‍ണയത്തിനുള്ള അധികാരം പെട്രോളിയം-പ്രകൃതിവാതകം റെഗുലേറ്ററി ബോര്‍ഡിന് നല്‍കണമെന്ന് എഐവൈഎഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

deshabhimani 191111

1 comment:

  1. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പെട്രോള്‍ -ഡീസല്‍ വിലനിര്‍ണയം നയപരമായ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ എ കെ പട്നായിക്, സ്വതന്തര്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെട്രോള്‍ വിലനിര്‍ണയ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് എഐവൈഎഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് അറിയിച്ചത്. എഐവൈഎഫ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളി.

    ReplyDelete