tag:blogger.com,1999:blog-7541104321210445578.post1292729273122834827..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: പരിപൂര്‍ണ സാക്ഷരത ലക്ഷ്യമിട്ട് 'അതുല്യം' പദ്ധതിജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-44839237091519480202010-11-29T14:45:07.248+05:302010-11-29T14:45:07.248+05:30പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ...പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മൂന്ന് ലക്ഷം പേര്‍ക്ക് ഒന്നാംഘട്ട തുല്യതയായ നാലാംതരം വിദ്യാഭ്യാസം നല്കുന്നതിനുമായി സംസ്ഥാനത്ത് 'അതുല്യം' എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീപ്പ് കേരള മിഷന് എന്ന സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ സംരംഭം നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്ക്കുന്ന ഓരോ പഞ്ചായത്തിലുമാണ് 'അതുല്യം' എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് തന്നെ മാതൃകയായ കേരളം അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് മറ്റൊരു കുതിച്ചുചാട്ടമാണ് 'അതുല്യം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി ജനയുഗത്തോട് പറഞ്ഞു. സമ്പൂര്‍ണ നാലാംതരം തുല്യത, പരിപൂര്‍ണ സാക്ഷരത, ഇ - സാക്ഷരത തുടങ്ങിയ കാര്യങ്ങളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com