tag:blogger.com,1999:blog-7541104321210445578.post4147335600006888799..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: മാധ്യമങ്ങളുടെ വ്യാജ ഏറ്റുമുട്ടല്ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-12216774829123332532009-12-19T00:54:51.988+05:302009-12-19T00:54:51.988+05:30ലവ് ജിഹാദ് എന്ന പ്രയോഗവുമായി കുറെ നാളായി ഏതാനും മാ...ലവ് ജിഹാദ് എന്ന പ്രയോഗവുമായി കുറെ നാളായി ഏതാനും മാധ്യമങ്ങള്‍ നിരത്തുന്ന വാര്‍ത്തകളില്‍ കൃത്യമായ കെട്ടിമേലുകളുടെയും സ്തോഭം ജനിപ്പിക്കലിന്റെയും വക്രീകരണത്തിന്റെയും പര്‍വതീകരണത്തിന്റെയും സ്വഭാവമുണ്ട്. തെളിവുകളുടെയോ യുക്തിയുടെയോ വസ്തുതകളുടെയോ ബലമില്ലാത്ത, കേവലം വികാരപ്രകടനത്തിന്റെ തലത്തിലാണ് ഈ പ്രചാരണം മുന്നേറുന്നത്. അതിന് കോടതി പരാമര്‍ശംവരെ ഇന്ധനമായി കിട്ടിയതില്‍ കുപ്രചാരകര്‍ ആഹ്ലാദിക്കുന്നതും നാം കണ്ടു. ഇപ്പോള്‍ കേരള ഹൈക്കോടതി ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടക്കുന്നുവെന്ന കേസിലെ അന്വേഷണംതന്നെ ഹൈക്കോടതി തടഞ്ഞു. മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com