Showing posts with label സാന്ത്വനം. Show all posts

Friday, January 18, 2013
അനിതയ്ക്ക് ആശ്വാസമായി സാന്ത്വനശയ്യ
കരള്‍ പകുത്ത കനിവിന്റെ ഓര്‍മയില്‍ കാരുണ്യദീപമായ് സ്വാതിയെത്തി
തൃപ്പൂണിത്തുറ: സമൂഹത്തിന്റെ കാരുണ്യത്തില്‍ ജീവിതം തിരിച്ചെടുത്ത സ്വാതികൃഷ്ണ, കരള്‍ പകുത്തുകിട്ടിയ കനിവിന്റെ ഓര്‍മയില്‍ രോഗക്കിടക്കയിലുള്ളവര്‍ക്ക് സാന്ത്വനവുമായെത്തി. സിപിഐ എം മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റുകളുടെ ഏരിയതല ഉദ്ഘാടനത്തിനാണ് സാന്ത്വനസന്ദേശവുമായി സ്വാതികൃഷ്ണ എത്തിയത്. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പേരില്‍ രൂപീകരിച്ച സാന്ത്വനപരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം സ്വാതികൃഷ്ണ നിര്‍വഹിച്ചു. എടയ്ക്കാട്ടുവയലില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏറെ സന്തോഷത്തോടെയാണ് സ്വാതിയെത്തിയത്. മരണക്കിടക്കയില്‍നിന്ന് ജീവിതത്തിലേക്കുള്ള വഴിയില്‍ തന്നെ സഹായിച്ചവരെയെല്ലാം നന്ദിയോടെ സ്മരിച്ചുകൊണ്ടാണ് സ്വാതികൃഷ്ണ ചടങ്ങില്‍ പങ്കെടുത്തത്.
"രോഗം ബാധിച്ച് ചികിത്സയ്ക്ക് വഴിമുട്ടിയ തന്നെ ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ഒരു സമൂഹം ഒറ്റക്കെട്ടായി സഹായിച്ചതിനാലാണ് ഇന്നിവിടെ നില്‍ക്കാന്‍ കഴിയുന്നതെന്ന് സ്വാതികൃഷ്ണ പറഞ്ഞു. ജനകീയ കൂട്ടായ്മകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് തന്റെ ജീവിതം. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കൂടുതല്‍ പേര്‍ രംഗത്തേയ്ക്കു വരണം. സാന്ത്വനപരിചരണ യൂണിറ്റുകള്‍ അതിനു സഹായകമാകും. ഇതിനായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുന്നുവെന്നും സ്വാതി പറഞ്ഞു. സ്വാതികൃഷ്ണയുടെ കരളില്‍ത്തൊട്ട വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് 2012 ജൂലൈ 15നായിരുന്നു സ്വാതിക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ചെറിയമ്മ റെയ്നിയാണ് കരള്‍ നല്‍കിയത്. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ളവരുടെ സാമ്പത്തികസഹായവും സ്വാതികൃഷ്ണയ്ക്കുലഭിച്ചു. ഹ്യൂഗോ ഷാവേസിന്റെ പേരില്‍ രൂപീകരിച്ചിട്ടുള്ള സാന്ത്വനപരിചരണ യൂണിറ്റ് അംഗങ്ങള്‍ തുപ്പംപടിയിലെ ക്യാന്‍സര്‍രോഗിയായ രാജേന്ദ്രനെ വ്യാഴാഴ്ച സന്ദര്‍ശിക്കും. ഇവരോടൊപ്പം ഡോക്ടര്‍മാരുടെ ഒരു സംഘവുമുണ്ടാകും. ചടങ്ങില്‍ കെ എ ജോഷി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി ആര്‍ ഗോപിനാഥ്, ഡോ. പി എ കൃഷ്ണന്‍, ഡോ. ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സി ഷിബു, വളന്റിയര്‍ ക്യാപ്റ്റന്‍ പി കെ രാജു എന്നിവര്‍ സംസാരിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി സി കെ റെജി സ്വാഗതവും ടി വി സനല്‍ നന്ദിയും പറഞ്ഞു.
deshabhimani
Wednesday, January 16, 2013
സാന്ത്വന പരിപാലന യത്‌നങ്ങള്‍ക്ക് വിജയം നേരുന്നു
വികസനത്തെക്കുറിച്ചുള്ള തോരാത്ത അവകാശവാദങ്ങള്‍ക്കു നടുവിലാണ് നാം ജീവിക്കുന്നത്. അതിന്റെ വക്താക്കള്‍ അക്കങ്ങളും ശതമാനങ്ങളും പറഞ്ഞ് തങ്ങളുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ മിടുക്കുള്ളവരാണ്. അംബരചുംബികളായ മഹാസൗധങ്ങളും അതിവേഗപ്പാതകളും വയല്‍ നികത്തിയും മല ഇടിച്ചുമുണ്ടാക്കുന്ന വിമാനത്താവളങ്ങളും വികസനത്തിന്റെ അളവുകോലാണെന്ന് അവര്‍ വാദിക്കുന്നു. ആഗോളവല്‍ക്കരണം ലോകത്തെ പഠിപ്പിച്ച വികസന സങ്കല്‍പങ്ങളില്‍ പണവും ലാഭവും തന്നെയാണ് കേന്ദ്രസ്ഥാനം കൈയടക്കിയത്. പാവപ്പെട്ട മനുഷ്യരും അവരുടെ ദൈന്യതനിറഞ്ഞ ജീവിതവും പണത്തിന്റെ പളപളപ്പുകളില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ഞെരിഞ്ഞമരുകയാണ്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമില്ലാത്തവര്‍, ഭൂമിയും വിദ്യാഭ്യാസവും ലഭിക്കാത്തവര്‍, രോഗപീഡകളാല്‍ വലയുന്നവര്‍- അവരെ കാണുവാനും കേള്‍ക്കുവാനും അധികാര കേന്ദ്രങ്ങള്‍ക്ക് മടിയാണ്. അവരുടെ കണ്ണീരിനും കാത്തിരിപ്പിനും മുമ്പില്‍ കരിമ്പാറയെ തോല്‍പിക്കുന്ന നിസംഗതയാണ് ചൂഷകവര്‍ഗ ഭരണക്കാര്‍ പുലര്‍ത്തുന്നത്. 'മനുഷ്യന്‍! എത്ര മനോഹരമായ പദം!' എന്നു പറഞ്ഞ മാക്‌സിം ഗോര്‍ക്കിയുടെ വാക്കുകള്‍ക്ക് ഇവിടെ അര്‍ഥമില്ലാതാവുകയാണ്. ആ മഹാസങ്കല്‍പത്തിന്റെ അര്‍ഥവും മഹത്വവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് സാമൂഹികമാറ്റത്തിന്റെ ശക്തികള്‍ക്ക് ഇന്ന് ഏറ്റെടുക്കാനുള്ളത്. സാന്ത്വന പരിപാലനത്തിന്റെ രംഗത്തേക്ക് കടന്നുവരാനുള്ള സി പി ഐ (എം) തീരുമാനത്തെ ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും ജനങ്ങള്‍ ഇന്ന് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സമൂഹത്തിനും ജനങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടല്‍ എന്നതില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം വഴിതെറ്റിപ്പോകുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ''ത്യാഗമെന്നതേ നേട്ടം, താഴ്മ താന്‍ അഭ്യുന്നതി'' എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മറന്നുപോയതായി പലരും പരിതപിക്കുന്നു. പണത്തിനു പരമപ്രാധാന്യം കല്‍പിക്കുന്ന ചൂഷകവര്‍ഗം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച മൂല്യബോധമാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ഈ പതനത്തിലെത്തിച്ചത്. നിരന്തരവും വിട്ടുവീഴ്ച ഇല്ലാത്തതുമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തെയും ഇത്തരം വലതുപക്ഷ ദുഷിപ്പുകള്‍ പിടികൂടും. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലം മുതല്‍ ഉണ്ടായിട്ടുള്ളതാണ് ഈ ജാഗ്രതപ്പെടുത്തല്‍. ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടികളായ സി പി ഐയും സി പി ഐ (എം) ഉം തങ്ങളുടെ ആശയസംഘടനാ രേഖകളില്‍ ഈ വസ്തുത എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ കഷ്ടപ്പെടുന്നവരുമായുള്ള ഐക്യപ്പെടല്‍ ഈ പ്രത്യയശാസ്ത്ര ജാഗ്രതയുടെ ഭാഗം തന്നെയാണ്. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന മനുഷ്യകാരുണ്യ പ്രസ്ഥാനത്തിന് ഇത്തരത്തില്‍ വിപുലമായ ആശയതലമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
മാറാവ്യാധികള്‍ക്കടിപ്പെട്ട് ദുരിതങ്ങളുടെ കണ്ണുനീര്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലീരോഗങ്ങള്‍ എന്ന തലക്കെട്ടിനു താഴെ പുതിയ പുതിയ രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടുന്നു. ചികിത്സാരംഗവും അതിന്റെ ഫലമായി അതിവേഗം കമ്പോളവല്‍ക്കരിക്കപ്പെട്ടു. സര്‍ക്കാര്‍ നയങ്ങള്‍ പൊതുജന ആരോഗ്യ സംവിധാനത്തെ കൈയൊഴിയുമ്പോള്‍ പഞ്ചനക്ഷത്ര ആശുപത്രികള്‍ കൂണുപോലെ മുളച്ചുവരുന്നു. കൈനിറയെ പണമില്ലാത്തവരുടെ കുടുംബങ്ങള്‍ ഈ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ്. സാന്ത്വനപരിപാലനത്തിന്റെ സ്‌നേഹസ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കുന്നവരില്‍ 82 ശതമാനത്തിനും ഇന്ന് അത് ലഭ്യമല്ലെന്ന് പാലിയേറ്റീവ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആ ചുറ്റുപാടിലാണ് സി പി ഐ (എം) അതിന്റെ എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ സാന്ത്വന പരിപാലനത്തിനുവേണ്ടിയുള്ള വളന്റിയര്‍നിരയെ അണിനിരത്തുന്നത്. ഇരുപത് പേര്‍ വീതമെങ്കിലുമുള്ള ഈ സന്നദ്ധസംഘം കഷ്ടതപേറുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കും. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന ഈ മാതൃക നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയില്‍ പാവങ്ങള്‍ക്കനുകൂലമായ ഗുണപരമായ മാറ്റത്തിനുവേണ്ടിയുള്ള ബോധപൂര്‍വമായ തുടക്കമാകട്ടെ എന്നു ഞങ്ങള്‍ ആശംസിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ നീണ്ട അധ്യായങ്ങള്‍ പതിഞ്ഞുകിടപ്പുണ്ട്. വസൂരിയും കോളറയും പടര്‍ന്നുപിടിച്ച ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ കാരുണ്യത്തിന്റെ ജീവല്‍സ്പര്‍ശവുമായെത്തിയ എത്രയെത്ര അനുഭവങ്ങളാണ് മുന്‍തലമുറകള്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ളത്. വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെ മുഖവും മൂല്യവുമുണ്ടെന്നാണ് ത്യാഗധനരായ ആദ്യപഥികര്‍ നമ്മെ പഠിപ്പിച്ചത്. അതു കൈമോശം വന്നാല്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവിന്റെ വരകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതായിപ്പോകും. സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ എല്ലാ ഉള്‍തുടിപ്പുകളും ഉള്‍ക്കൊള്ളുമ്പോഴാണ് വിപ്ലവപ്രസ്ഥാനം അതിന്റെ ദൗത്യനിര്‍വഹണത്തിന് പ്രാപ്തമാകുന്നത്. ആ യാഥാര്‍ഥ്യങ്ങളില്‍ വിശപ്പും ദാരിദ്ര്യവും കണ്ണുനീരും രോഗവ്യഥകളും ഉള്‍ചേര്‍ന്നിട്ടുണ്ട്. ബൂര്‍ഷ്വാ വികസനത്തിന്റെ കാര്യപരിപാടികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടേ ഇടതുപക്ഷത്തിന് അതിന്റെ വ്യത്യസ്തമായ വികസനപരിപ്രേക്ഷ്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയു. കേരളത്തില്‍ അങ്ങോളമിങ്ങോളം അനിഷേധ്യമായ ബഹുജനപിന്തുണയുള്ള സി പി ഐ (എം) തുടക്കംകുറിക്കുന്ന സാന്ത്വന പരിപാലന പ്രസ്ഥാനം ഈ സത്യത്തിന്റെമേലുള്ള കയ്യൊപ്പാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ ഈ മാതൃക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചോദനമാകട്ടെ.
janayugom editorial
നേതാക്കളെത്തി; കുടിലുകളില്‍ കാരുണ്യസ്പര്‍ശം
കരയാന്‍ മാത്രമറിയാവുന്ന എട്ടുവയസ്സുകാരന്‍ ഉമ്മറിനെ മടിയില്‍ കിടത്തി ലാളിക്കുകയായിരുന്ന അജിതയുടെ വീട്ടിലേക്ക് ആശ്വാസകിരണങ്ങള്‍. രോഗങ്ങള്‍മൂലം തകര്‍ന്ന ആ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണായി വിജയനും പ്രവര്‍ത്തകരും എത്തി. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനംചെയ്തശേഷമായിരുന്നു നഗരത്തിലെ കരിമഠംകോളനിയില്‍ അജിതയുടെ വീട്ടില്‍ പിണറായിയുടെ സന്ദര്‍ശനം. ചലനശേഷിയില്ലാത്ത ഉമ്മറിനു പുറമെ അജിതയും ഭര്‍ത്താവ് നൗഷാദും അമ്മ ഫാത്തിമയും എല്ലാം ഇവിടെ വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മാസം 5000 രൂപ മരുന്നിനുമാത്രം മുടക്കണം. ജീവിതം വഴിമുട്ടിനിന്ന ഘട്ടത്തിലാണ് സിപിഐ എം നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സാന്ത്വന സ്പര്‍ശം അവിടേക്കും എത്തുന്നത്.
എഴുപത്തഞ്ചുകാരി ഐഷാബീവിയുടെ വീട്ടിലാണ് പിണറായി ആദ്യം എത്തിയത്. ആരും ശുശ്രൂഷിക്കാനില്ലാതെ കഴിയുന്ന തനിക്ക് ദൈവം മാത്രമേ തുണയുള്ളൂവെന്ന് ഐഷാബീവി പിണറായിയോട് പറഞ്ഞു. ഇനി മരുന്ന് തരാന്‍ ആളുണ്ടാകുമെന്നും കൃത്യമായി കഴിച്ചാല്‍ മതിയെന്നും പിണറായി ആശ്വസിപ്പിച്ചു. മണ്ണന്തല കുളപ്രക്കോണത്ത് ഇടത്തറവീട്ടില്‍ വര്‍ഷങ്ങളായി കിടപ്പിലായ എണ്‍പത്തഞ്ചുകാരന്‍ സഹദേവന് സാന്ത്വനത്തിന്റെ കിരണം പകര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ എം പ്രവര്‍ത്തകരും എത്തി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ ജോലിക്കിടെ വീണതിനെത്തുടര്‍ന്നാണ് കിടപ്പായത്. ദൈനംദിനകാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചാണ് 15 വര്‍ഷമായി വീട്ടിനുള്ളില്‍ കഴിയുന്നത്. സഹായത്തിന് ഭാര്യ കമലമ്മയും മകന്‍ ഓട്ടോ ഡ്രൈവറായ രാജനും ഉണ്ട്. ചികിത്സയും ജീവിതച്ചെലവും കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെടുകയായിരുന്നു ഈ കുടുംബം. ഇതിനിടയിലാണ് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്വാസമായി എത്തിയത്. സഹദേവന് എല്ലാ സാന്ത്വനവും നല്‍കാമെന്ന് ഉറപ്പു പറഞ്ഞതോടെ സഹദേവനും ഭാര്യ കമലമ്മയ്ക്കും സന്തോഷമായി.
അര്‍ബുദരോഗംമൂലം അവശനിലയില്‍ കഴിയുന്ന അമ്പലംമുക്ക് ശ്രീവിലാസ് ലെയ്നിലെ രമയുടെ വീട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സന്ദര്‍ശിച്ചു. രമയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന ആ കുടുംബത്തിന് റേഡിയേഷന്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പാടാക്കി. പക്ഷാഘാതവും മറവിരോഗവും ബാധിച്ച് കഴിയുന്ന വഞ്ചിയൂര്‍ മടവിളാകത്ത് രാധാകുമാരിയുടെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മരുന്നും വസ്ത്രങ്ങളും നല്‍കി. ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് നെടുമങ്ങാട് ഇരിഞ്ചയത്ത് അവശതയില്‍ കഴിയുന്ന വൃദ്ധമാതാവ് ലോഹിസിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും സന്നദ്ധപ്രവര്‍ത്തകരും സന്ദര്‍ശിച്ച് സഹായം വിതരണംചെയ്തു.
ലക്ഷ്യം രോഗവിമുക്ത നാട്: പിണറായി
തിരു: കേരളത്തെ രോഗവിമുക്തനാടാക്കി മാറ്റുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ചാല ഏരിയയിലെ കരിമഠം കോളനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ വാര്‍ധക്യവും രോഗങ്ങളും മുലം അവശതയനുഭവിക്കുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ആശ്വാസമെത്തിക്കുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല ഈ പദ്ധതി. പാര്‍ടിക്ക് എന്തെങ്കിലും ലാഭമുണ്ടാക്കല്‍ ഇതിന്റെ ലക്ഷ്യവുമല്ല. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ചില പ്രദേശങ്ങളിലുണ്ട്. എന്നാല്‍, അവയുടെ പ്രവര്‍ത്തനം വിപുലമായിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും. സേവന തല്‍പ്പരരായുള്ളവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തും. സേവനതല്‍പ്പരരായ ഡോക്ടര്‍മാരും നേഴ്സുമാരും സംസ്ഥാന-ജില്ലാ അടിസ്ഥാനത്തിലുള്ള ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ഏരിയ അടിസ്ഥാനത്തിലും പ്രാദേശികതലത്തിലും ഇത്തരം പരിശീന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വളന്റിയര്‍മാരെല്ലാം പാര്‍ടിയില്‍പ്പെട്ടവരായിരിക്കണമെന്നില്ല. പാര്‍ടിയുമായി ബന്ധമില്ലാത്ത നിരവധി സ്ത്രീകളും പുരുഷന്മാരും ഇതുമായി സഹകരിക്കാന്‍ സന്നദ്ധരാകുന്നുണ്ട്. വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവരും മുന്നോട്ടുവരുന്നു. ഇവരെയാകെ രംഗത്തിറക്കുകയാണ് ലക്ഷ്യം. നല്ല മനസ്സുള്ള നിരവധിയാളുകള്‍ ജീവിച്ചിരിക്കുന്ന നാടാണിത്. അവരുടെയെല്ലാം കൂട്ടായ്മയുണ്ടായാല്‍ നല്ല ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു.
സാന്ത്വനചികിത്സയ്ക്ക് യുവാക്കള്‍ മുന്നോട്ടുവരണം: വി എസ്
തിരു: അവശതയും രോഗപീഡയും അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയറിന്റെ വഞ്ചിയൂര്‍ ഏരിയയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്. ജാതി-മത അതിര്‍വരമ്പില്ലാതെ സാന്ത്വനചികിത്സ ഉറപ്പാക്കണം. വര്‍ധക്യകാലത്ത് ആരോരുമില്ലെന്ന തോന്നലില്ലാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ക്കും സമൂഹത്തിനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകും. ആരോഗ്യരംഗത്തുനിന്ന് വിരമിച്ചവരെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കണമെന്നും വി എസ് പറഞ്ഞു.
ആഗോളവല്‍ക്കരണം മനസിനെയും രോഗാതുരമാക്കുന്നു: മാര്‍ കൂറിലോസ്
പാമ്പാടി: ആഗോളവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ ശരീരത്തോടൊപ്പം മനസും രോഗാതുരമാവുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്താ പറഞ്ഞു. ആഗോളവല്‍ക്കരണ ഫലമായി മാറിമാറി വരുന്ന ജീവിത ശൈലികള്‍ ശരീരത്തില്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതുപോലെ മനസുകളെയും രോഗതുരമാക്കുകയാണ്. സിപിഐ എം നേതൃത്വത്തില്‍ പാമ്പാടിയില്‍ സാന്ത്വനപരിചരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ആഗ്രഹിക്കുന്ന മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ വേരോട്ടമുള്ള പ്രസ്ഥാനമായ സിപിഐ എം ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതിന് എല്ലാ ആശംസകളും നേരുന്നതായും മെത്രാപോലീത്താ അറിയിച്ചു. പാമ്പാടി ആശ്വാസഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ക്ലബ് പ്രസിഡന്റ് വി എന്‍ വാസവന്‍ അധ്യക്ഷനായി.
"കനിവിന്" തുടക്കമായി
കൊച്ചി: സിപിഐ എം നേതൃത്വത്തില്‍ തുടക്കംകുറിച്ച സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറ്റില കോരു ആശാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച "കനിവ്" പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു. സമൂഹത്തില്‍ കഷ്ടതയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരു കൈതാങ്ങാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ഒരു സേവനപ്രവര്‍ത്തനമാണിത്. ഈ സംരംഭം കേരളത്തിന് ഒരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ത്യാഗപൂര്‍ണമായ മനസ്സും സന്നദ്ധതയും ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് പാര്‍ടി-കക്ഷിഭേദമന്യേ എല്ലാ ജനവിഭാഗവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ലോഗോ ക്യാപ്റ്റന്‍ രാജു സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന് നല്‍കി പ്രകാശനംചെയ്തു. ലോഗോ രൂപകല്‍പ്പനചെയ്തത് സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗം എന്‍ എ മണിയാണ്. വൈറ്റില ജങ്ഷനില്‍ നടന്ന യോഗത്തില്‍ കോരു ആശാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ കെ ശിവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്(വെല്‍കെയര്‍ ആശുപത്രി), അഡ്വ. ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി രക്ഷാധികാരി അഡ്വ. എന്‍ സതീഷ് സ്വാഗതവും കെ എന്‍ ദാസന്‍ നന്ദിയും പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ ആറില്‍ മൂന്നാം സ്ഥാനത്തെത്തിയ മേഘ, ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായ പി വി വിവേക്, മോണോ ആക്ടില്‍ ഒന്നാം സ്ഥാനം ലഭിച്ച രേഷ്മ, ജില്ലാ കായികമേളയില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ അലന്‍ ആന്റണി എന്നിവര്‍ക്ക് സിപിഐ എം വൈറ്റില ഏരിയ കമ്മറ്റിയുടെ ഉപഹാരം എം വി ഗോവിന്ദന്‍ വിതരണംചെയ്തു. ലോക്കല്‍ കമ്മിറ്റിയുടെ ഉപഹാരം ലോക്കല്‍ സെക്രട്ടറി കെ എന്‍ ദാസന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി ടി ഭാസ്കരന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ശ്രീകലാ മഹേഷ് എന്നിവര്‍ നല്‍കി. മേഘയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി
മറ്റൊരു വാര്‍ത്ത
ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി "ഹൃദയപൂര്‍വം"
കൊല്ലം: ജില്ലാ പഞ്ചായത്തും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സംഘടിപ്പിച്ച "ഹൃദയപൂര്‍വം" രോഗികളുടെ കൂട്ടായ്മ ജനങ്ങളുടെയും ജനസേവകരുടെയും സജീവ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന കൂട്ടായ്മയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ രോഗികളും അവരുടെ കുടുംബാംഗങ്ങളും ആതുരസേവകരും പഞ്ചായത്തു പ്രതിനിധികളും പങ്കെടുത്തു. കെ എന്‍ ബാലഗോപാല്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ എന്നിവര്‍ കൂട്ടായി ദീപം തെളിച്ച് പദ്ധതിക്കു തുടക്കമിട്ടു. നൂറ്റമ്പതു രോഗികളും അനുഗമിക്കുന്ന 150 പേരും പരിചാരകരായ 150 നേഴ്സുമാരും പാരാമെഡിക്കല്‍ വിഭാഗത്തില്‍നിന്നും ഉള്‍പ്പെടെ 1000 പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന വിപുലമായ പദ്ധതിക്ക് രൂപംനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ ചടങ്ങില്‍ പറഞ്ഞു. രോഗപരിചരണം കച്ചവടമായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകം തെരഞ്ഞെടുത്ത നേഴ്സുമാര്‍ക്കു പരിശീലനം നല്‍കി പരിചരണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുമെന്ന് ജയമോഹന്‍ പറഞ്ഞു.
deshabhimani 160113

Tuesday, January 15, 2013
സ്നേഹസ്പര്‍ശമായി സാന്ത്വന പരിപാലനത്തിന് തുടക്കം
"ഇനി മരുന്ന് തരാന്‍ ആളുണ്ടാവും. കൃത്യമായി കഴിക്കണം"- സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ കേട്ട കരിമഠം കോളനിയിലെ ഐഷാബീവിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ആരും ശുശ്രൂഷിക്കാനില്ലാതെ, എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുകയായിരുന്നു ഈ വൃദ്ധ. ആദ്യമായാണ് ആശ്വാസത്തിന്റെ സ്നേഹസ്പര്‍ശം തലസ്ഥാനത്തിന്റെ ദുരിതമുഖമായ കരിമഠം കോളനിയിലെ ഈ കുടിലിലേക്കെത്തുന്നത്. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷമാണ് പിണറായി ഐഷാബീവിയുടെ വീട്ടിലെത്തിയത്. കരിമഠം കോളനിക്കു പുറമെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം നേതൃത്വത്തിലുള്ള സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാലിയേറ്റീവ് കെയര്‍ ദിനമായ ചൊവ്വാഴ്ച തുടക്കം കുറിച്ചു.
രോഗവും ശാരീരിക അവശതയുംമൂലം യാതനയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായാണ് സാന്ത്വനപരിചരണ പ്രവര്‍ത്തനത്തിന് സിപിഐ എം രൂപം നല്‍കിയത്. എല്ലാ ലോക്കല്‍ കമ്മറ്റികള്‍ക്കു കീഴിലും തെരഞ്ഞെടുക്കപ്പെട്ട പുരുഷ-വനിതാ വളന്റിയര്‍മാര്‍ വീടുകളിലെത്തി സാന്ത്വന സേവനം നല്‍കും. പത്തു മുതല്‍ 20 വളന്റിയര്‍മാര്‍വരെ സേവനരംഗത്തുണ്ടാകും. മാറാരോഗങ്ങള്‍ക്കിരയായവര്‍, മാനസികവും ശാരീരികവുമായ വൈകല്യമനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമെത്തിക്കും. പരിചരണം, ചികിത്സാസഹായം, കൗണ്‍സലിങ്, മരുന്ന്, വൈകല്യമനുഭവിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍ വിതരണംചെയ്യല്‍, സാമൂഹികമായ ഒറ്റപ്പെടലില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഏറ്റെടുക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയയിലെ മണ്ണന്തല കുളപ്പറക്കോണത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ചിറക്കലില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച സംരംഭം "ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍" എന്ന പേരില്‍ ജില്ലയിലാകെ വ്യാപിപ്പിക്കുന്നതിനും തുടക്കമായി. എറണാകുളം ജില്ലാതല ഉദ്ഘാടനം വൈറ്റിലയില്‍ ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു. വയനാട് ജില്ലയില്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാലക്കാട് ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരിയില്‍ നടന്നു. കോട്ടയം ജില്ലയില്‍ പന്ത്രണ്ട് പഞ്ചായത്തില്‍ സാന്ത്വന പരിചരണപദ്ധതി തുടങ്ങി. പാമ്പാടിയില്‍ രൂപീകരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത നിര്‍വഹിച്ചു. കുറിച്ചി പഞ്ചായത്തിലെ ഉദ്ഘാടനച്ചടങ്ങില്‍ യാക്കോബായസഭ ഡല്‍ഹി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപോലീത്തായുടെ സന്ദേശം വായിച്ചു. മറ്റു ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും
deshabhimani 160113
Subscribe to:
Posts (Atom)